Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടോട്ടൽ ഫോർ യു...

ടോട്ടൽ ഫോർ യു തട്ടിപ്പ്: സാക്ഷിവിസ്​താരം തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: നൂറിൽപരം നിക്ഷേപകരിൽനിന്ന്​ 50 കോടി രൂപ തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പുകേസി​ൽ സാക്ഷി വിസ്‌താരം തുടങ്ങി. തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിസ്‌താരം. മുഖ്യപ്രതിയായ ശബരീനാഥും കൂട്ടാളികളും ത​ൻെറ പക്കൽനിന്ന്​ പല കാരണങ്ങൾ പറഞ്ഞ്​ വിശ്വസിപ്പിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന്​ ഒന്നാം സാക്ഷിയും മണ്ണന്തല സ്വദേശിയുമായ ബിന്ദു മൊഴി നൽകി. മറ്റു പ്രതികളായ ബിന്ദു മഹേഷും ചന്ദ്രമതിയും പല തവണയായി ത​ൻെറ പക്കൽനിന്ന്​ പണം വാങ്ങി ശബരീനാഥിന്​ നൽകിയിരുന്നെന്നും അവർ പഞ്ഞു. ഒന്നാം പ്രതി ശബരീനാഥ് അടക്കം പ്രതികളെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ തുടങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ്​ കേസ്​. 2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്​റ്റ്​ 20 വരെയാണ് കേസിനാസ്പദമായ സംഭവം. ടോട്ട് ടോട്ടൽ, ഐ നെസ്​റ്റ്​, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായിരുന്നു തട്ടിപ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story