Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സരചിത്രം ഇന്ന്​...

മത്സരചിത്രം ഇന്ന്​ തെളിയും; വിമതരെ മെരുക്കാൻ തീവ്രയത്​നം

text_fields
bookmark_border
* നിലവിൽ 13972 സ്​ഥാനാർഥികളാണ്​ മത്സരരംഗത്തുള്ളത്​ തിരുവനന്തപുരം: ഒൗദ്യോഗിക സ്​ഥാനാർഥികൾക്ക്​ വെല്ലുവിളിയായി മത്സരരംഗത്തുള്ള വിമതര അനുനയിപ്പിക്കാൻ മുന്നണികൾക്ക്​ മുന്നിലുള്ളത്​ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്​ച അവസാനിക്കും. ഇതോടെ ജില്ലയിലെ കൃത്യമായ മത്സരചിത്രം തെളിയും. സൂക്ഷ്​മപരി​േ​ശാധനയിൽ വിമതരുടെ സ്​ഥാനാർഥിത്വവും ഉറപ്പായതോടെയാണ്​ നേതാക്കൾ പരക്കംപാഞ്ഞുതുടങ്ങിയത്​. വാഗ്ദാനങ്ങളും സ്വരം മയപ്പെടുത്തിയുള്ള അനുനയങ്ങളും മാത്രമല്ല, അവസാന ഘട്ടത്തിൽ പുറത്താക്കൽ ഭീഷണിയും ഉയർത്തിയാണ്​ നേതാക്കൾ വിമതശല്യം ഒതുക്കാൻ ശ്രമിക്കുന്നത്​. ഔദ്യോഗിക സ്​ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്നതിന് പത്രിക പിൻവലിപ്പിക്കൽ വലിയ കടമ്പയാണ്​. തുടക്കത്തിലേയുള്ള കല്ലുകടി ​​പ്രചാരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലു​ം വിമതർ ഉയർത്തുന്ന തലവേദന മാറിക്കിട്ടിയാൽ വരും ദിവസങ്ങളിൽ പ്രചാരണത്തിൽ മറ്റുള്ളവർക്കൊപ്പം എത്താമെന്നതാണ്​ നേതാക്കളു​ടെ വിലയിരുത്തൽ. ആകെ ലഭിച്ച 14416 പ​ത്രികകളിൽ 123 എണ്ണമാണ്​ തള്ളിയത്​. നിലവിൽ 13972 സ്​ഥാനാർഥികളാണ്​ മത്സരരംഗത്തുള്ളത്​. പല സ്​ഥാനാർഥികളും 'ഉറപ്പിന്' ഒന്നിലധികം സെറ്റ് പത്രികകൾ സമർപ്പിച്ചിരുന്നു. ആദ്യപത്രിക സാധുവാകുന്നതോടെ മറ്റുള്ളവ ഇല്ലാതാകും. ഇത്തരത്തിൽ 444 പത്രികകൾ ഒഴിവായിട്ടുണ്ടെന്നാണ്​ വിവരം. നിലവിൽ 13972 സ്​ഥാനാർഥികളാണ്​ മത്സരരംഗത്തുള്ളത്​. ഡമ്മി സ്​ഥാനാർഥികൾ കൂടി പത്രിക പിൻവലിക്കുന്നതോടെ സ്​ഥാനാർഥികളുടെ എണ്ണം ഇനിയും കുറയാനാണ്​ സാധ്യത. തിരുവനന്തപുരം കോർപറേഷനിൽ 1034 പ​ത്രികകൾ സമർപ്പിക്കപ്പെട്ടതിൽ 963 എണ്ണമാണ്​ സ്വീകരിച്ചത്​. മുനിസിപ്പാലിറ്റികളിൽ 1218 പത്രികകൾ സമർപ്പിക്ക​െപ്പട്ടതിൽ 1201 എണ്ണമാണ്​ സ്വീകരിച്ചിട്ടുള്ളത്​. പ്ര​േദശിക നീക്കു​േപാക്കുകൾ വിജയത്തിലെത്താത്ത സ്​ഥലങ്ങളും സഖ്യങ്ങൾക്കും മുന്നണികൾക്കുമപ്പുറമുള്ള രഹസ്യനീക്കുപോക്കുങ്ങളും ജില്ലയിലുണ്ട്​. സ്​ഥാനാർഥികളുടെ വീടുകയറിയുള്ള വോ​ട്ടുതേടലിന്​ പിന്നാലെ പ്രദേശിക വിഷയങ്ങളിലൂ​ന്നിയുള്ള വാദപ്രതിവാദങ്ങളിലേക്കും നാട്ടിടങ്ങൾ ക്രമേണ വഴിമാറുകയാണ്​. 'അടിക്കാനും തടയാനും' ആവോളം മരുന്നുകൾ എല്ലാ രാഷ്​ട്രീയ ക്യാമ്പുകളിലും സുസജ്ജമാണ്​. അധിപത്യം മുറുകെപ്പിടിക്കാനും കൈവിട്ടതിനെ തിരിെകപ്പിടിക്കാനുമുള്ള ​േപാരാട്ടത്തിനാണ്​ മുന്നണികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story