Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയോര ഗ്രാമങ്ങള്‍...

മലയോര ഗ്രാമങ്ങള്‍ കഞ്ചാവ്​ മാഫിയയുടെ പിടിയിൽ

text_fields
bookmark_border
വെള്ളറട: കഞ്ചാവ് മാഫിയാസംഘങ്ങളുടെ താവളമായി മലയോര ഗ്രാമങ്ങള്‍ മാറുന്നു. അധികൃതർ നടത്തുന്ന പരിശോധനയിൽ പിടിക്കപ്പെടുന്നതെല്ലാം ഇടനിലക്കാരാണ്​. കഞ്ചാവ് ശേഖരം സൂക്ഷിക്കുന്നത് അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങളിലാണെന്നാണ്​ സൂചന. മലയോര ഗ്രാമങ്ങളില്‍നിന്ന്​ അടുത്തിടെ ആൻറി നാര്‍ക്കോട്ടിക് സെല്ലും എക്‌സൈസും പൊലീസും ചേര്‍ന്ന് 150 ഓളം കിലോ കഞ്ചാവാണ് പിടികൂടിയിയത്​. എന്നാൽ, പിടിയിലായവരെല്ലാം കച്ചവടക്കാരും ഇടനിലക്കാരുമായിരുന്നു. വിദ്യാര്‍ഥികളും യുവാക്കളുമാണ് കഞ്ചാവി​ൻെറ പ്രധാന ഉപഭോക്താക്കള്‍. ധനുവച്ചപുരം കോളജ് പരിസരത്ത് വിപുലമായ കഞ്ചാവ് വിപണന ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശവാസികളുടെ ഇതുസംബന്ധിച്ച പരാതികൾ അവഗണിക്കപ്പെടുകയാണ്​. മദ്യത്തെക്കാള്‍ കുറഞ്ഞ വിലക്ക് കഞ്ചാവ്​ കിട്ടുന്ന സാഹചര്യമാണ്​. ലഹരി ഗുളികകളും കഞ്ചാവ് മാഫിയയുടെ കൈകളിലുണ്ട്. പണമില്ലാത്തവർക്ക്​ ആദ്യം സൗജന്യമായി നൽകുകയും ക്രമേണ അവരെ ലഹരിക്ക്​ അടിമകളാക്കുകയും ചെയ്യുന്നു. ബൈക്കില്‍ സഞ്ചരിച്ചാണ്​ കഞ്ചാവി​ൻെറ ചില്ലറ വില്‍പന. ഇവർ പതിവ്​ ഉപഭോക്താക്കൾക്ക്​ ആവശ്യപ്പെടുന്നിടത്ത് എത്തിച്ചുകൊടുക്കുകയും വില കുറച്ച്​ നൽകുകയും ചെയ്യും. അമ്പൂരി, വെള്ളറട, കുന്നത്തുകാല്‍, പാറശ്ശാല, ധനുവച്ചപുരം സ്ഥലങ്ങളാണ് കഞ്ചാവ് മാഫിയയുടെ സജീവ പ്രവർത്തന മേഖല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story