വെഞ്ഞാറമൂട്: ആറുവയസ്സുകാരിയായ മകളെ ഉപേക്ഷിച്ചുപോയ യുവതി കാമുകനൊപ്പം അറസ്റ്റിലായി. പിരപ്പന്‍കോട് മാണിക്കല്‍ കുതിരകുളം ഗാന്ധി നഗര്‍ രശ്മി ഭവനില്‍ രശ്മി (23), കടയ്ക്കാവൂര്‍ ആനത്തലവട്ടം കെ.എസ്. നിവാസില്‍ ഹരീഷ് (23) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയത്. അടുത്ത ദിവസം യുവതിയുടെ ഭര്‍ത്താവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിൻെറ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകീട്ട് വെഞ്ഞാറമൂട് ബസ് സ്റ്റാൻഡില്‍നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. യുവാവിനെ മര്‍ദിച്ച കേസിൽ അറസ്റ്റിൽ വെഞ്ഞാറമൂട്: യുവാവിനെ മര്‍ദിക്കുകയും കത്തി ഉപയോഗിച്ച് മുറിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തേക്കട വെട്ടുപാറ മഞ്ഞപ്പാറ രാഹുലത്തില്‍ രാഹുല്‍ (23) ആണ് അറസ്റ്റിലായത്. തേക്കട ചീരാണിക്കര വെട്ടുപാറ വെട്ടുതോട്ടില്‍ വീട്ടില്‍ ശ്രീകാന്ത് (30) ആണ് അക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. തേക്കടക്ക് സമീപം ലോറിയില്‍ തടി കയറ്റിക്കൊണ്ട് നിൽക്കവെ ശ്രീകാന്തിനെ സംഭവസ്ഥലത്തെത്തിയ രാഹുല്‍ മര്‍ദിക്കുകയും മുറിപ്പെടുത്തുകയുമായിരുന്നു. വൈദ്യുതി മുടങ്ങും കല്ലറ: കല്ലറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പെട്ട ഭരതന്നൂര്‍, മൂലപ്പേഴ്, പത്തേക്കര്‍, മൂന്ന്മുക്ക്, തണ്ണിച്ചാല്‍, അംബദ്കര്‍ കോളനി, നെല്ലിക്കുന്ന്, മാവ് നിന്ന പച്ച, മാറനാട്, കരടിമുക്ക്, പുളിക്കര, ഗാര്‍ഡ് സ്റ്റേഷന്, എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരുമണിവരെയും, വളക്കുഴിപ്പച്ച ഭാഗത്ത് രാവിലെ 8.30മുതല്‍ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എന്‍ജിനീയര്‍ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 11:58 PM GMT Updated On
date_range 2020-11-19T05:28:58+05:30മകളെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പം അറസ്റ്റിൽ
text_fieldsNext Story