തിരുവനന്തപുരം: വനാന്തരങ്ങളിെലയും വനാതിർത്തികളിലെയും സെറ്റിൽമൻെറ് കോളനികളിൽ താമസിക്കുന്ന പട്ടികവർഗവിഭാഗത്തിന് സംവരണം ചെയ്ത പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനം പി.എസ്.സി വേഗത്തിലാക്കുന്നു. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന ആഭ്യന്തരവകുപ്പിൻെറ ആവശ്യപ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തിങ്കളാഴ്ച ചേർന്ന കമീഷൻ പി.എസ്.സി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ യോഗ്യതയുള്ള വനിത, പുരുഷ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചെങ്കിലും കോവിഡിൻെറ പശ്ചാത്തലത്തിൽ തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇവർക്ക് എഴുത്തുപരീക്ഷ ഒഴിവാക്കി കായികപരീക്ഷയും അഭിമുഖവും നടത്തി നിയമിക്കാനാണ് തീരുമാനം. വനിതകളെ 35 ഒഴിവുകളിലേക്കും പുരുഷന്മാരെ 90 ഒഴിവുകളിലേക്കുമാണ് ബറ്റാലിയൻ അടിസ്ഥാനത്തിൽ നിയമിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള പ്രായോഗികപരീക്ഷകൾ വയനാട് നവംബർ 17 മുതൽ 25 വരെയും (ഞായറാഴ്ച ഒഴികെ), പാലക്കാട് നവംബർ 17 മുതൽ 20 വരെയും മലപ്പുറത്ത് നവംബർ 20, 21, 23, 24, 25 തീയതികളിലും പൂർത്തീകരിക്കും. പ്രായോഗികപരീക്ഷയിൽ വിജയിച്ചവരെ ഉൾപ്പെടുത്തി അഭിമുഖത്തിന് മുന്നോടിയായി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിൽ നവംബറിൽ തന്നെ ഒന്നിലധികം ബോർഡുകൾ രൂപവത്കരിച്ച് അഭിമുഖം പൂർത്തിയാക്കാനും കമീഷൻ തീരുമാനിച്ചു. സിവിൽ എക്സൈസ് ഓഫിസർ (പാലക്കാട്), ൈട്രബൽ വാച്ചർ (വയനാട്) തസ്തികകളിലേക്ക് ഗോത്രവർഗ വിഭാഗത്തിൽെപട്ടവരിൽ നിന്ന് നേരിട്ട് അപേക്ഷ ക്ഷണിക്കും. വയനാട് ജില്ലയിൽ വനംവകുപ്പിൽ ൈട്രബൽ വാച്ചർ തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികവർഗത്തിൽെപട്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കും. ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് അതത് ജില്ലയിലെ ഉദ്യോഗാർഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ തസ്തികയിലേക്ക് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമൻെറ് കോളനികളിൽ താമസിക്കുന്ന പട്ടികവർഗവിഭാഗത്തിൽെപട്ട പണിയൻ, അടിയാൻ, കാട്ടുനായിക്കൻ വിഭാഗങ്ങളിലെ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കാനും തീരുമാനമായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 11:58 PM GMT Updated On
date_range 2020-11-17T05:28:24+05:30മാവോവാദി ഭീഷണി: പൊലീസ് നിയമനം പി.എസ്.സി വേഗത്തിലാക്കുന്നു
text_fieldsNext Story