Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവികസനവും അഴിമതിയും...

വികസനവും അഴിമതിയും എണ്ണിപ്പറഞ്ഞ്​ മുന്നണികൾ

text_fields
bookmark_border
കഴക്കൂട്ടം: വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുളത്തൂർ വാർഡ് നിലനിർത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ കാലങ്ങളിലെ അഴിമതിയും വികസനമുരടിപ്പും ചൂണ്ടിക്കാട്ടി വിജയിച്ച് കയറാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ബി.ജെ.പിയും. ബി. നാജയാണ്​ (54) എൽ.ഡി.എഫ് സ്ഥാനാർഥി. കുളത്തൂർ കരിമണൽ സ്വദേശിനിയാണ്​. സി.പി.എം കുഴിവിള ബ്രാഞ്ച് അംഗം, മഹിള അസോസിയേഷൻ കുളത്തൂർ ലോക്കൽ ജോയൻറ് സെക്രട്ടറി, കർഷകസംഘം കഴക്കൂട്ടം ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2010ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. കുളത്തൂർ സ്വദേശി സജി ചന്ദ്രനാണ്​ (51)​ യു.ഡി.എഫ്​ സ്ഥാനാർഥി. ബി.കോം ബിരുദധാരിയാണ്​. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. ആർ. ദീപാരാജ് (36) ആണ്​ എൻ.ഡി.എ സ്ഥാനാർഥി. കുളത്തൂർ കരിമണൽ സ്വദേശിനിയാണ്​. എസ്.എൻ.ഡി.പി വനിതാ സ്വയംസഹായ സംഘം കൺവീനർ, കുടുംബയോഗം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. photo: KULATHOOR LDF B NAJA.jpg SAJICHANDRAN UDF KULATHOOR.jpg KULATHOOR NDA DEEPA RAJ.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story