തിരുവനന്തപുരം: കോവിഡ് ഭീതി നിലനിൽക്കുേമ്പാഴും ദീപങ്ങളുടെ ഉത്സവത്തിന് നാടൊരുങ്ങി. തിന്മക്കെതിരായ നന്മയുടെ വിജയത്തെയാണ് ദീപാവലി ഒാർമപ്പെടുത്തുന്നത്. സാധാരണ ദീപാവലിക്ക് നഗരത്തിലുണ്ടാവുന്ന തിക്കുംതിരക്കും ഇക്കുറിയുണ്ടായില്ല. എന്നാൽ ലക്ഷ്മി പൂജയുടെ മഹത്തായ ഒരു ഭാവമെന്ന നിലയിൽ ദീപാവലി ജനങ്ങൾ ആഘോഷിക്കുന്നു. ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവി, ഗണപതി, സരസ്വതി ദേവി എന്നിവരെയാണ് വൈകീട്ടും രാത്രിയും ആരാധിക്കുന്നത്. ആഘോഷങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം നിയന്ത്രണം ഏർെപ്പടുത്തിയിരുന്നു. ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ പടക്കം പൊട്ടിക്കുന്നതിനാണ് നിയന്ത്രണം. ദീപാവലിയോടനുബന്ധിച്ച് രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂവെന്നാണ് ഉത്തരവ്. ക്രിസ്മസ്, പുതുവത്സര ദിനങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ച 12.30 വരെയുള്ള 35 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിൻെറ ഭാഗമായി ഹരിത പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ജില്ലയില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നും ജില്ല ഭരണകൂടം നിർദേശിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2020 11:58 PM GMT Updated On
date_range 2020-11-14T05:28:45+05:30ദീപാവലിക്ക് നാടൊരുങ്ങി
text_fieldsNext Story