Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആവേശപ്പടക്കങ്ങൾക്ക്​...

ആവേശപ്പടക്കങ്ങൾക്ക്​ തിരികൊളുത്തി പോരാട്ടച്ചൂട്​

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ സാഹചര്യത്തിൽ പ്രചാരണത്തിലെ പരിമിതികൾ ഏറെയെങ്കിലും പരമാവധി വോട്ടർമാനെ നേരിൽകാണാനുറച്ച്​ സ്​ഥാനാർഥികൾ. ദീപാവലിയും വാരാന്ത്യവുമൊക്കെയായതിനാൽ കൂടുതൽ പേരെ സന്ദർശിക്കാമെന്നതാണ്​ അനുകൂല സാഹചര്യം.​ ​പ്രചാരണത്തിലും ആവേശപ്പടക്കങ്ങൾക്കും തിരികൊളുത്തിയാണ്​ പ്രചാരണരംഗം സജീവമാകുന്നത്​. പതിവുപോലെ ഇത്തവണ ദീപാവലി സ്​ഥാർഥികൾക്കും രാഷ്​ട്രീയപാർട്ടികളും​ കേവലം അവധി ദിനമാകില്ല. പറഞ്ഞുതീരും മുമ്പ്​ തെരഞ്ഞെടുപ്പ്​ അടുത്തതി​ൻെറ സമയക്കുറവ്​ മുന്നണിക്കെല്ലാമുണ്ട്​. ക​ുറഞ്ഞ സമയത്തി​നുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നതാണ്​ വെല്ലുവിളി. അതുകൊണ്ട്​ തന്നെ നാടിളക്കിയുള്ള പ്രചാരണത്തിനാകും വരുംദിവസങ്ങൾ സാക്ഷിയാവുക. വാർഡിലെ സ്​ഥാനാർഥിയാണെങ്കിലും ബ്ലോക്കിലേക്കും ജില്ല പഞ്ചായത്ത്​ ഡിവിഷനിലേക്കും മത്സരിക്കുന്ന സ്വന്തം പാർട്ടി സ്​ഥാനാർഥികളുടെ ​േവാട്ടുകൂടി ഉറപ്പുവരുത്തിയാണ്​ ഗൃഹസന്ദർശനം പുരോഗമിക്കുന്നത്​. ഗൃഹസന്ദർശനത്തിന്​ രാഷ്​ട്രീയ തന്ത്രങ്ങൾ രൂപം കൊടുക്കാനുള്ള ശ്രമങ്ങളും ഇടപെടലും സജീവമായി നടക്കുന്നു​. കൂടുതൽ വോട്ട്​ സ്വാധീനിക്കാൻ കഴിയുന്ന വ്യക്​തികൾ, സാംസ്​കാരിക-സന്നദ്ധ സംഘടനകൾ, പ്ര​ാദേശിക ശക്​തി കേ​ന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്വാധീനമുറപ്പിക്കലും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്​ മറ്റൊന്ന്​. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ പ്രചാരണങ്ങൾക്ക്​ ഇക്കുറി ചെലവ്​ വർധിക്കും. നോട്ടീസും പോസ്​റ്ററുകളും ബോർഡുകളുമെല്ലാം കൂടുതൽ വേണ്ടിവരും. ഹരിതചട്ടം പാലിക്കേണ്ടതിനാൽ ബോർഡുകൾക്കും മറ്റ​ും ചെലവും കൂടും. നാമനിർദേശ പത്രിക സമർപ്പിച്ച്​ തുടങ്ങിയെങ്കിയും സ്​ഥാനാർഥി നിർണയത്തിൽ പലയിടങ്ങളിലും വട്ടംചുറ്റൽ പ്രകടമാണ്​. രണ്ടും കൽപിച്ച്​ സ്​ഥാനാർഥിയെ പ്രഖ്യാപിച്ചാൽ വിമതഭീഷണി തലവേദനയാകുമെന്നതാണ്​ ആശങ്ക. പരമാവധി സമവായത്തിലൂടെ കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിക്കാനാണ്​ നേതൃത്വത്തി​ൻെറ ശ്രമം. എന്നിട്ടും ശരിയാകുന്നില്ലെങ്കിൽ 'വരുന്നിടത്ത്​ വെച്ച്​ കാണാം' എന്നാണ്​ നേതാക്കളുടെ സമീപനം. നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രവർത്തിദിവസങ്ങളിൽ നിശ്ചിത സമയത്താണ്​ അനുമതി. ദിവസത്തി​ൻെറ എണ്ണക്കണക്കിൽ കൂടുതലുണ്ടെങ്കിലും സമയം വളരെ കുറവാണ്​. അതുകൊണ്ട്​ സ്​ഥാനാർഥി നിർണയം ​േവഗം പൂർത്തിയാക്കി സാധ്യമാകും വേഗത്തിൽ പത്രിക സമർപ്പിക്കാനുള്ള ശ്രമമാണെങ്ങും. മഴനനഞ്ഞ്​ ​പ്രചാരണം, മഷിയഴിഞ്ഞ്​ ചുവരെഴുത്തുകൾ വെള്ളിയാഴ്​ച രാവിലെ ജില്ലയിൽ പെയ്​ത മഴ പ്രചാരണത്തെ കാര്യമായി ബാധിച്ചു. സ്​ഥാനാർഥികളുടെ ഗൃഹസന്ദശനങ്ങളെയും തടസ്സപ്പെടുത്തി. ഉച്ചയോടെ വെയിൽ കനക്കുമെന്നതിനാൽ ഇൗ നേര​ം ഒഴ​ിവാക്കി രാവിലെയും വൈകുന്നേരവുമാണ്​ സ്​ഥാനാർഥി സന്ദർശനങ്ങൾ നിശ്ചയിച്ചിട്ടുള്ളത്​. വെള്ളിയാഴ്​ചയാക​െട്ട ജില്ലയിൽ പലയിടങ്ങളിലും രാവിലെ മഴയെത്തി. ഉച്ചയോടെ മഴതോർന്നെങ്കിലും ആകാശം പൊതുവെ മൂടിക്കെട്ടിയ നിലയിലായിരുന്നു. രാവിലെ മുടങ്ങിയ പ്രചാരണം വെയിലില്ലാത്തെ ഇൗ ഉച്ച​േനര​ത്തേക്ക്​ മാറ്റിയാണ്​ പല സ്​ഥാനാർഥികളും മഴ ഉയർത്തിയ സമയപ്രതിസന്ധി മറികടന്നത്​. എന്നാൽ തുടക്കം മുടങ്ങിയതോടെ ആലസ്യത്തിലായി പിന്മാറിയവരും ഏറെ. ഗൃഹസന്ദർശനം നടക്കാത്ത സമയം ഫോൺവഴി പ്രചാരണം തുടങ്ങിയവരും ഒാൺ​ലൈൻ പ്ലാറ്റ്​ഫോമുകൾ വഴി ലൈവിൽ സാന്നിധ്യമറിയിച്ചവരുമുണ്ട്​. ചുവരെഴുത്തുകൾ പലയിടങ്ങളിലും മഴവെള്ളത്തിൽ ഒലിച്ചിറങ്ങി. നേരി​െട്ടത്തുന്ന 'വെർച്വൽ ജാഥകൾ' പ്രചാരണ ജാഥയും വാഹനവും കടന്നുപോകു​േമ്പാൾ ഒാടി റോഡിലേക്കിറങ്ങുന്നതായിരുന്നു സാധാരണ പതിവ്​. പക്ഷേ കൊടി​െകട്ടിയ വാഹനം ഒാരോരുത്തരേയും തേടി നേരി​െട്ടത്തിക്കഴിഞ്ഞു, ​നേരിട്ടല്ല, മൊബൈൽ ഫോണുകളിലാണെന്ന്​ മാത്രം. ആനിമേഷ​ൻെറ സഹായത്തോടെയാണ്​ 20ഉം 50ഉം സെക്കൻറ്​ ദൈർഘ്യമുള്ള വിഡിയോകൾ തയാറാക്കിയിട്ടുള്ളത്​. ഉച്ചഭാഷിണി കെട്ടിവെച്ച പഴയകാല ജീപ്പുകളിൽ സ്​ഥാനാർഥിയുടെ ചിത്രം വെച്ച ബോർഡുമായാണ്​ വെർച്വൽ പ്രചാരണ വാഹനം കടന്ന്​ ​േപാകുന്നത്​. 'മനസി​ൻെറ മായാത്ത അംഗീകാരം വോട്ടായി രേഖപ്പെടുത്തി...' എന്നിങ്ങനെ ഡയലോഗുകളെല്ലാം പഴയത്​. ഗ്രാഫിക്​സും ആനിമേഷനും ആയതിനാൽ പിന്നാലെ ആയിരങ്ങളെയും ലക്ഷങ്ങളെയുമെല്ലാം അണിനിരത്താൻ അധികം ആയാസപ്പെടുകയും വേണ്ടതില്ല. വാട്സ്ആപ് ഗ്രൂപ്പുകളിലേക്കും ഇൻസ്​റ്റയിലേക്കും ഫേസ്ബുക്കിലേക്കും പ്രചാരണ വാഹനം അതിവേഗം കുതിച്ചുപായുകയാണ്​. ഇരട്ടപ്പോരാട്ടം​, എതിർപക്ഷത്ത്​ കോവിഡ് കൂടെയുണ്ട്​ മത്സരം കടുപ്പമേറുന്നു​ണ്ടെങ്കിലു​ം എതിർസ്​ഥാനാർഥിക്കെതിരെ എന്ന പോലെ കോവിഡിനെ കൂടി തോൽപിക്കണമെന്നത്​ വലിയ വെല്ലുവിളി. വോട്ടർമാർക്ക്​ മാത്രമല്ല, ക്വാറൻറീനിലേക്ക്​ പോകേണ്ട സാഹചര്യമുണ്ടായാൽ സ്​ഥാനാർഥികൾക്കും കോവിഡ്​ വെല്ലുവിളിയാണ്​. ഇൗ സാഹചര്യത്തിൽ ഗുണ നിലവാരമുള്ള മാസ്ക് ധരിക്കുക. വീടുകൾക്ക്​ പുറത്തുനിന്ന് വോട്ട്​ ചോദിക്കുക, ഹസ്​തദാനം ഒഴിവാക്കുക, സാനിറ്റൈസർ കരുതുക എന്നിങ്ങനെ കൂടുതൽ ജാഗ്രതയോടെയാണ്​ സ്​ഥാനാർഥികൾ തെരഞ്ഞെടുപ്പ്​ ഗോധയിലുള്ളത.്​ കോവിഡ് ബാധിച്ചാൽ പത്രിക സമർപ്പണത്തിനും നിയന്ത്രണങ്ങളുണ്ട്​. കോവിഡ് പോസിറ്റീവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേനയാണ്​ പത്രിക സമർപ്പിക്കേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story