Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right- തിരുവനന്തപുരം...

- തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട കുട്ടികളെ ഉപയോഗിച്ച്​ കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണം പിടിച്ചു

text_fields
bookmark_border
ശംഖുംമുഖം: കുട്ടികളെ ഉപയോഗിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. ഇവരെ കൊണ്ടുവന്ന തമിഴ്​നാട്ടുകാരായ പുരുഷനും സ്​ത്രീയും കസ്​റ്റംസ്​ പിടിയിലായി. 11ഉം 17 ഉം വയസ്സുള്ള പെൺകുട്ടികളെ ധരിപ്പിച്ചിരുന്ന ഡയപ്പറിനുള്ളിലായിരുന്നു സ്വർണം. പിടിച്ചെടുത്ത സ്വർണത്തിന്​ 86 ലക്ഷം രൂപ വില വരും. വ്യാഴാഴ്​ച രാത്രി ദുബൈയില്‍നിന്ന്​ തിരുവനന്തപുര​െത്ത​ത്തിയ എയര്‍ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരായ തമിഴ്നാട് സ്വദേശികളാണ്​ പിടിയിലായത്​. രണ്ടുപേരുടെയും മക്കളെയാണ്​ സ്വർണം കടത്താൻ ഉപയോഗിച്ചത്​. 1.65 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കുട്ടികളുടെ ഡയപ്പറിനുള്ളില്‍ കെമിക്കൽ രൂപത്തിലാക്കി ഒളിപ്പിച്ച്​ കടത്താനായിരുന്നു ശ്രമം. രക്ഷാകര്‍ത്താക്കളുടെ പാസ്പോര്‍ട്ട് പരിശോധനയില്‍ സംശയം തോന്നിയ കസ്​റ്റംസ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടികള്‍ അറിയാതെ അവരെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതായി ക​െണ്ടത്തിയത്. ഇവർ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കാരിയര്‍മാരാണ്. എയര്‍കസ്​റ്റംസ് ഇൻറലിജന്‍സ് അസി. കമീഷണര്‍ എസ്.ബി. അനിലി​ൻെറ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പ്രകാശ് അലക്സ്, മോഹനചന്ദ്രന്‍, ഉദയകുമാര്‍രാജ, സന്തോഷ് കുമാര്‍, ഇൻസ്​പെക്​ടര്‍മാരായ അഭിലാഷ്കുമാര്‍, പ്രബോദ്, മേഘ, ഗുല്‍ഷന്‍കുമാര്‍, ഹെഡ് ഹവില്‍ദാര്‍ സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story