Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലാ പഞ്ചായത്ത്...

ജില്ലാ പഞ്ചായത്ത് കുന്നത്തുകാല്‍ ഡിവിഷനില്‍ കരുത്തന്മാര്‍

text_fields
bookmark_border
വെള്ളറട: ജില്ലാ പഞ്ചായത്ത് കുന്നത്തുകാല്‍ ഡിവിഷനില്‍ ഇക്കുറി മാറ്റുരയ്ക്കുന്നത് മൂന്നു മുന്നണികളിലെയും കരുത്തന്മാരായ സാരഥികള്‍. ഇടതി​ൻെറ കുത്തകയായ ഡിവിഷനില്‍ ഇത്തവണ ഇടതുകോട്ട തകര്‍ക്കുമെന്ന് യു.ഡി.എഫും ബി.​ജെ.പിയും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ കാത്തിരുന്നു കാണാമെന്ന നിലപാടിലാണ് എൽ.ഡി.എഫ്​. കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡൻറായ വി.എസ്. ബിനുവാണ് എൽ.ഡി.എഫ്​ സ്ഥാനാര്‍ഥി. 2000 മുതല്‍ 2005 വരെ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. പെരുങ്കടവിള ബ്ലോക്ക് ഡിവിഷനില്‍ 1995 മുതല്‍ 2000 വരെ ധനകാര്യ സ്​റ്റാന്ഡിങ് കമ്മിറ്റി ചെയര്‍മാനും 2010 മുതല്‍ 2015 വരെ വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. നിലവില്‍ സി.പി.എം പാറശ്ശാല ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ് വി.എസ്. ബിനു. കോണ്‍ഗ്രസിലെ ശക്തനായ നേതാവും കിസാന്‍ കോണ്‍ഗ്രസ് ജില്ല പ്രസിഡൻറും മാരായമുട്ടം സര്‍വിസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറുമായ എം.എസ്. അനിലാണ് യു.ഡി.എഫ്​ സ്ഥാനാര്‍ഥി. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ​െഎത്തിയൂര്‍, ചുള്ളിയൂര്‍ വാര്‍ഡുകളില്‍ നിന്ന്​ മൂന്ന് തവണ തെരെഞ്ഞെടുക്കപ്പെട്ടിരുന്ന അനില്‍ ഒരു തവണ പെരുങ്കടവിള ബ്ലോക്ക് ഡിവിഷനില്‍ ഡി.ഐ.സിയില്‍നിന്ന് മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചെങ്കിലും സി.പി.എം സ്ഥാനാര്‍ഥിയായ സുരേന്ദ്രനോട് 17 വോട്ടിന് ജയിക്കുകയും റീ കൗണ്ടിങ്ങില്‍ ഏഴ്​ വോട്ടിന്​ പരാജയപ്പെടുകയും ചെയ്തിരുന്നു. നെയ്യാറ്റിന്‍കര ഭൂപണയ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ജില്ല സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള സ്‌റ്റേറ്റ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. കൊല്ലയില്‍ ഗ്രാമ പഞ്ചായത്തിലെ നിലവിലെ അംഗവും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡൻറുമായ നെടിയാംകോട് അജേഷാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. പാര്‍ട്ടി ജില്ലകമ്മിറ്റി അംഗം, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡൻറ്​, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്​. ജനറല്‍ ഡിവിഷനായ കുന്നത്തുകാല്‍ ജില്ല പഞ്ചായത്ത് ഡിവിഷനില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ആര്യങ്കോട്, പാലിയോട്, കുന്നത്തുകാല്‍, കൊല്ലയില്‍, മഞ്ചവിളാകം, പെരുങ്കടവിള ഡിവിഷനുകള്‍ ഉള്‍ക്കൊള്ളുന്ന കുന്നത്തുകാല്‍, ആര്യങ്കോട്, കൊല്ലയില്‍, പെരുങ്കടവിള എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 55 വാര്‍ഡുകളാണ് ഉള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story