Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗിരിജാകുമാരിയുടെ ദാരുണ...

ഗിരിജാകുമാരിയുടെ ദാരുണ അന്ത്യത്തിനിടയാക്കിയത്

text_fields
bookmark_border
പാറശ്ശാല: കാരോട് പഞ്ചായത്ത്​ ഉച്ചക്കട വാര്‍ഡിലെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി ഗിരിജാകുമാരിയുടെ ദാരുണാന്ത്യത്തിനിടയാക്കിയത് മരംമുറിപ്പുകാരുടെ അലംഭാവം. വഴിയരികില്‍നിന്ന കൂറ്റന്‍ ആഞ്ഞിലി മരത്തി​ൻെറ ചില്ലകള്‍ ചെറുതായി മുറിച്ച് കെട്ടിയിറക്കുന്നതിനുപകരം വന്‍ ശിഖരങ്ങളെ ഒന്നായി മുറിച്ചിടാനുള്ള ശ്രമിച്ചതാണ് പൊതു പ്രവര്‍ത്തകയുടെ ജീവന്‍ പൊലിയാനിടയാക്കിയത്. ത​ൻെറ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി അംഗീകരിച്ചതോടെ ചില വേണ്ടപ്പെട്ടവരെ കണ്ട് വോട്ടഭ്യര്‍ഥിക്കാൻ ഭര്‍ത്താവ് ബിനുനാഥിനെയും കൂട്ടി രാവിലെ വീട്ടില്‍നിന്ന്​ പുറപ്പെട്ടതായിരുന്നു ഗിരിജാകുമാരി. ഇനിയും പലരെയും കാണാനുണ്ടെന്ന്​ പറഞ്ഞ്​ ഭര്‍ത്താവുമായി ഇടവഴിയെ നടന്നുനീങ്ങുമ്പോള്‍ വഴിയരികിലെ ആഞ്ഞിലി മരത്തി​ൻെറ കൊമ്പുകള്‍ മുറിക്കുന്നത് ശ്രദ്ധയില്‍പെട്ടെങ്കിലും കൊമ്പില്‍ വടം കൊണ്ടുകെട്ടിയിരുന്നതിനാല്‍ കാര്യമാക്കിയില്ല. ഗിരിജാകുമാരി പറഞ്ഞതനുസരിച്ച് മുന്നേ നടക്കുകയായിരുന്ന ബിനുനാഥിനെ പിന്തുടര്‍ന്ന ഗിരിജയുടെ തലയില്‍ മരം മുറിപ്പുകാരുടെ ഉന്നം പിഴച്ചെത്തിയ കൂറ്റന്‍ മരക്കൊമ്പ് വന്ന്​ വീഴുകയായിരുന്നു. ഉഗ്രശബദം കേട്ട് തിരിഞ്ഞുനോക്കിയ ബിനുനാഥിന് പ്രിയസഖിയുടെ തല തകര്‍ന്ന്​ രക്തം ചീന്തുന്ന ദാരുണമായ രംഗംകണ്ട ഞെട്ടുകയായിരുന്നു. എന്നാല്‍ ഇതിനകം മരംമുറിപ്പുകാര്‍ നിര്‍ദാക്ഷിണ്യം ഓടിമറിയുകയാണ് ചെയ്തത്. വിശ്വസിക്കാനാകാത്ത ദുരന്തം നേരില്‍കണ്ട് നിശബ്​ദനായ ബിനുനാഥ്​ ബോധം വീണ്ടെടുത്ത് ഉച്ചത്തില്‍ വിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പാറശ്ശാല ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴാണ് തിരിച്ചുവരാനാകാത്തവിധം പ്രിയപ്പെട്ടവള്‍ പോയ വിവരം അറിയുന്നത്. കൂറ്റന്‍ മരക്കൊമ്പ് മറ്റൊരു മരക്കൊമ്പില്‍ തട്ടിയാണ് ഗിരിജയുടെ തലയിലേക്ക് പതിച്ചത്. യുവതിയെ ആശുപത്രിയിലെത്തിക്കാതെ ഓടിമറഞ്ഞത്​ ഒറ്റപ്പെട്ട സംഭവമാണ്. ഇവരുടെപേരില്‍ നരഹത്യക്ക് കേസെടുക്കണമെന്ന്​ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story