തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കണം. കോവിഡിൻെറ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വ്യായാമം ആരംഭിക്കാം. നെഞ്ചുവേദന, കിതപ്പ്, ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ വ്യായാമം നിർത്തണം. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 11:58 PM GMT Updated On
date_range 2020-11-11T05:28:45+05:30ശ്വസന വ്യായാമങ്ങള്‍ ഗുണം ചെയ്യുമെന്ന് മന്ത്രി
text_fieldsNext Story