Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 5:28 AM IST Updated On
date_range 11 Nov 2020 5:28 AM ISTഇടത് മുന്നണിയിൽ റിബൽ നീക്കം തലവേദനയാകുന്നു
text_fieldsbookmark_border
ആറ്റിങ്ങല്‍: ഘടകകക്ഷി സീറ്റില്‍ സി.പി.എം റിബല്‍ സ്ഥാനാര്‍ഥി, തര്‍ക്കം മുന്നണി നേതൃത്വത്തിന് മുന്നില്‍. മംഗലപുരം ഗ്രാമപഞ്ചായത്തിലെ ജനതാദള്‍ എസിൻെറ സീറ്റുകളിലാണ് മുഖ്യകക്ഷിയായ സി.പി.എം പ്രവര്‍ത്തകര്‍ റിബല്‍ സ്ഥാനാര്‍ഥികളായി രംഗപ്രവേശം ചെയ്തത്. പഞ്ചായത്തില്‍ രണ്ട് സീറ്റുകളിലാണ് ജനതാദള്‍ എസ് മത്സരിക്കുന്നത്. ഇതില്‍ വരിക്കമുക്ക് വാര്‍ഡിലാണ് റിബല്‍ ഭീഷണി. ജനതാദള്‍ എസിന് വേണ്ടി മുന്‍ പഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫിയാണ് ഇവിടെ മത്സരിക്കുന്നത്. സി.പി.എം ഇവിടെ മുന്‍ പഞ്ചായത്ത് പ്രസിഡൻറും ജില്ല പഞ്ചായത്തംഗവുമായിരുന്ന കവിതയെ സ്ഥാനാര്‍ഥിയാക്കുവാന്‍ തീരുമാനിച്ചു. അതിനുള്ള പ്രവര്‍ത്തനങ്ങളും അവര്‍ ആരംഭിച്ചു. ഇതോടെ ജനതാദള്‍ എസ് പഞ്ചായത്തില്‍ സി.പി.എം മത്സരിക്കുന്ന എല്ലാ വാര്‍ഡിലും ജനകീയരായ വ്യക്തികളെ സ്ഥാനാര്‍ഥികളാക്കി ഇറക്കാന്‍ തീരുമാനിച്ചു. ഇതോടെ മംഗലപുരത്ത് സി.പി.എം - ജനതാദള്‍ എസ് തര്‍ക്കം സങ്കീര്‍ണമായി. ഇരുപത് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 16 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. രണ്ട് സീറ്റ് വീതം സി.പി.ഐക്കും ജനതാദള്‍ എസിനും അനുവദിച്ചിട്ടുണ്ട്. എല്‍.ഡി.എഫിലെ സംസ്ഥാനതല ധാരണ അനുസരിച്ച് ജനതാദള്‍ എസിന് പഞ്ചായത്ത് പ്രസിഡൻറ് പദം വരെ അനുവദിച്ചിട്ടുള്ള പഞ്ചായത്താണിത്. റിബല്‍ സ്ഥാനാര്‍ഥിക്കൊപ്പം സി.പി.എം പ്രാദേശിക നേതൃത്വം നില്‍ക്കുന്നത് ഗൗരവത്തോടെ കാണുമെന്നും മുന്നണിയില്‍ സീറ്റുനല്‍കിയ ശേഷം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് മാന്യതക്ക് നിരക്കുന്നതല്ലെന്നും ജനതാദള്‍ എസ് ചിറയിന്‍കീഴ് നിയോജകമണ്ഡലം പ്രസിഡൻറ് സി.പി. ബിജു പറഞ്ഞു. ഇതേ സമയം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. ആറ്റിങ്ങല്‍: യു.ഡി.എഫ് നേതാവിന് സീറ്റില്ലെന്ന് അറിയിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ജില്ല പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് തനിക്ക് സീറ്റില്ലെന്നും മറ്റൊരാള്‍ക്ക് സീറ്റു ഉറപ്പിച്ചു എന്നുമുള്ള വിവരം സി.പി.എം പ്രവര്‍ത്തകനില്‍ നിന്നറിയേണ്ടിവന്നത്. ഇതെങ്ങനെയെന്ന് അന്വേഷിച്ച് നടക്കുകയാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും എല്‍.ഡി.എഫിൻെറ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തിട്ടുള്ളയാള്‍ ആയതിനാല്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായിരുന്നു. ഡി.സി.സിയുടെ തീരുമാനം കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തിങ്കളാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടുള്ള വ്യക്തിയുടെ ഫോണ്‍ േകാള്‍ വന്നു. സ്ഥാനാർഥിത്വം എന്തായി എന്ന് ചോദ്യം. തീരുമാനമൊന്നും ആയില്ലെന്ന് കോണ്‍ഗ്രസുകാരൻെറ മറുപടി. ഡി.സി.സി തീരുമാനിച്ചു. 'നിങ്ങളല്ല സ്ഥാനാര്‍ഥി' -എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞു. ഡി.സി.സി തീരുമാനം ഇത്രവേഗം കൃത്യമായി തങ്ങളേക്കാള്‍ മുമ്പേ അറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഇനി ഡി.സി.സി ഭാരവാഹി ആണോ എന്നതാണ് ഇവിടത്തെ കോണ്‍ഗ്രസുകാരുടെ ഇപ്പോഴത്തെ സംശയം. ചുവരെഴുതാന്‍ വിദ്യാര്‍ഥിനികളും ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് ആവേശത്തിൽ ചുവരെഴുതാന്‍ വിദ്യാര്‍ഥിനികളും. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് വിദ്യാര്‍ഥിനികള്‍ ചുവരെഴുത്ത് നടത്തുന്നത്. പള്ളിമുക്ക് യു.ഐ.റ്റി വിദ്യാര്‍ഥിനി നവ്യ എസ്. രാജ്, നഴ്‌സിങ് വിദ്യാര്‍ഥിനികളായ ലിനി, ജെസ്‌ന, പ്ലസ് ടു വിദ്യാര്‍ഥിനി ആതിര, കടയ്ക്കാവൂര്‍ എസ്.എന്‍.വി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ സോനാ സജയന്‍, ആര്യ എന്നിവരാണ് ചുവരെഴുത്തിലെ കലാവിരുത് ആവേശപൂര്‍വം ഏറ്റെടുത്തത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായതിനാല്‍ തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മാത്രമാണ് ഇവരുടെ ചുവരെഴുത്ത്. ഫോട്ടോ: tw atl anchuthengil vidyarthinikal chuarezhuthunnu.jpg അഞ്ചുതെങ്ങില്‍ വിദ്യാര്‍ഥിനികള്‍ ചുവരെഴുത്ത് നടത്തുന്നു സമൂഹ വിവാഹം ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ സമൂഹ വിവാഹത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷാകര്‍ത്താക്കള്‍ വിവാഹം നിശ്ചയിച്ച ശേഷം സാമ്പത്തിക ബാധ്യതകള്‍ കാരണം നടത്തുവാന്‍ കഴിയാത്തവരെയാണ് പരിഗണിക്കുന്നത്. എല്ലാ മതവിഭാഗത്തില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ശാസ്തമംഗലം ഓഫിസില്‍ നേരിട്ടോ 9946480139, 8592092018 നമ്പറുകളിലോ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story