കല്ലമ്പലം: ഇരുചക്ര വാഹനത്തിൽ കറങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് ചില്ലറ വിൽപന നടത്തി വരികയായിരുന്ന യുവാവിനെ വർക്കല എക്സൈസ് സംഘം പിടികൂടി. വർക്കല അയിരൂർ ഊന്നിൻമൂട് ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന. പാരിപ്പള്ളി കരിമ്പാലൂർ ദേശത്ത് അമീനുദ്ദീൻ മൻസിലിൽ വാടകക്ക് താമസിക്കുന്ന അയിരൂർ കുട്ടൻ എന്ന് വിളിക്കുന്ന ഷിബു മോൻ (41) ആണ് അറസ്റ്റിലായത്. ഇയാൾ വിൽപനക്കായി സൂക്ഷിച്ചിരുന്ന കാൽ കിലോ കഞ്ചാവും പിടികൂടി. വർക്കല സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദിനോടൊപ്പം പ്രിവൻറീവ് ഓഫിസർ എ. അഷ്‌റഫ്, സി.ഇ.ഒമാരായ ലിബിൻ, സജീർ, വൈശാഖ്, യശസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. prathi shibumon ചിത്രം: ഷിബുമോൻ (41)
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 11:58 PM GMT Updated On
date_range 2020-11-11T05:28:03+05:30സ്കൂട്ടറിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ
text_fieldsNext Story