ന്യൂഡൽഹി: മുൻ ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമിയുടെ രാജിയിലേക്കു നയിച്ച ഫയലുകളുടെയും ചർച്ചകളുടെയും രേഖകൾ തടഞ്ഞുവെക്കാൻ കാബിനറ്റ് സെക്രേട്ടറിയറ്റിന് കേന്ദ്ര വിവരാവകാശ കമീഷൻെറ അനുമതി. ഗോസ്വാമിയുടെ രാജിയിലേക്കു നയിച്ച വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ഐ.പി.എസ് ഓഫിസറായ അനുരാഗ് ഠാകുറും മറ്റൊരാളും നൽകിയ അപേക്ഷയാണ് മുഖ്യ വിവരാവകാശ കമീഷണറായ വൈ.കെ. സിൻഹ തള്ളിയത്. സമാനമായ മറ്റൊരു കേസിലെ ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യ വിവരാവകാശ കമീഷണറുടെ നടപടി. കേഡർ ഉദ്യോഗസ്ഥരുടെയും അച്ചടക്ക അതോറിറ്റിയുടെയും ഫയലുകളും കുറിപ്പുകളും വെളിപ്പെടുത്തേണ്ടതില്ലെന്ന് ഹൈകോടതി നേരേത്ത ഉത്തരവിട്ടിരുന്നു. എങ്കിലും, ഉദ്യോഗസ്ഥനെതിരായ പരാതിയിൽ എടുത്ത നടപടി സംബന്ധിച്ച വിവരങ്ങൾ അപേക്ഷകന് നൽകാൻ കോടതി അനുവദിച്ചിരുന്നു. എന്നാൽ, അച്ചടക്കനടപടി ഉൾപ്പെടെ പ്രഫഷനൽ റെക്കോഡുകളെല്ലാം ഉദ്യോഗസ്ഥൻെറ വ്യക്തിപരമായ വിവരങ്ങളാണെന്നും ഇത് വെളിപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നുമുള്ള സുപ്രീംകോടതി ഉത്തരവിൽ സിൻഹ ഉറച്ചുനിന്നു. മുൻ കേന്ദ്രമന്ത്രിക്കെതിരെ സി.ബി.ഐ പുറപ്പെടുവിച്ച അറസ്റ്റ് വാറൻറ് തടയാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് 2015ലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന അനിൽ ഗോസ്വാമി രാജിവെക്കാൻ നിർബന്ധിതനായത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:59 PM GMT Updated On
date_range 2020-11-09T05:29:01+05:30ആഭ്യന്തര സെക്രട്ടറിയുടെ രാജി: രേഖകൾ തടഞ്ഞുവെക്കാൻ കാബിനറ്റ് സെക്രേട്ടറിയറ്റിന് സി.ഐ.സി അനുമതി
text_fieldsNext Story