കാട്ടാക്കട: പറക്കമുറ്റുംമുമ്പ് തെന്മല കാട്ടില്‍ അനാഥയായി ഒടുവില്‍ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെത്തിയ ആനക്കുട്ടിയുടെ ഒന്നാം പിറന്നാള്‍ കേമമായി. തെന്മല നിന്ന് കഴിഞ്ഞ നവംബറിൽ കാപ്പുകാട് കൊണ്ടുവന്ന ശ്രീക്കുട്ടിയുടെ ഒരു വയസ്സിൻെറ ആഘോഷമാണ് ഞായറാഴ്ച നടത്തിയത്. കരിമ്പ്, കൈതച്ചക്ക, ശർക്കര എന്നിവയില്‍ തയാറാക്കിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. അഗസ്ത്യമലയുടെ വന്യത നുകരാനായി വനം സെക്രട്ടറി ഭാര്യക്കൊപ്പം ശനിയാഴ്ച കോട്ടൂരിലെത്തി. അപ്പോഴാണ് ആനകളില്‍ കുഞ്ഞനായ ശ്രീകുട്ടിക്ക് ഞായറാഴ്ച ഒരുവയസ്സ് തികയുന്നതറിഞ്ഞത്. തുടര്‍ന്നായിരുന്നു പിറന്നാള്‍ കേമമാക്കാന്‍ വനപാലകര്‍ തീരുമാനിച്ചത്. തുടര്‍ന്ന് കേക്ക് നിര്‍മാണവും തുടങ്ങി. ഇതിനിടെ ആനകളുടെ മുത്തച്ഛന്‍ സോമനും മറ്റ് 15 ആനകളും ചേര്‍ന്ന് ഇളയകുട്ടിക്ക് പിറന്നാള്‍ സലൂട്ടും നല്‍കി. വനം സെക്രട്ടറി രാജേഷ് കുമാർ സിൻഹ ആനക്കുട്ടിയ്ക്ക് പൊന്നാട ഇട്ടു. ഡോ.ഈശ്വർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. chithram: 9ajithktda5, Kappukadu Ana kendrathil Sreekkutti anaykk pirannal aghosham.jpg കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ശ്രീക്കുട്ടി എന്ന ആനക്കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചപ്പോൾ ചിത്രം- ഉണ്ട്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:58 PM GMT Updated On
date_range 2020-11-09T05:28:52+05:30ആനക്കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചു
text_fieldsNext Story