Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2020 5:28 AM IST Updated On
date_range 9 Nov 2020 5:28 AM ISTതെക്കന്‍ കുരിശുമലയില്‍ ജപമാല മാസാചരണ സമാപനം
text_fieldsbookmark_border
വെള്ളറട: രാജ്യാന്തര തീർഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ജപമാല മാസാചരണത്തിൻെറ സമാപന ആഘോഷങ്ങള്‍ നടന്നു. രാവിലെ മുതല്‍ അഞ്ചില്‍ കൂടാത്ത അനേകം ചെറുസംഘങ്ങള്‍ നെറുകയിലേക്ക് ജപമാല പദയാത്ര നടത്തി. കര്‍മ്മലമാതാമലയിലേക്കും ഒട്ടേറെ ഭക്തര്‍ ജപമാല പ്രാർഥനക്കായി എത്തി. തീർഥാടനകേന്ദ്രം കമ്മിറ്റിയംഗങ്ങള്‍ തീർഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. വൈകീട്ട് അഞ്ചിന് സംഗമവേദിയില്‍ സമാപന ശുശ്രൂഷകള്‍ നടന്നു. സമാപന ദിവ്യബലിക്ക് ഫാ. ഷാജ്കുമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തീർഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സൻെറ് കെ. പീറ്റര്‍ ആമുഖസന്ദേശം നല്‍കി. ഡോ. ഗ്രിഗറി ആര്‍ബി മരിയന്‍ പ്രഭാഷണം നടത്തി. കോവിഡ്-19 മാനദണ്ഡം അനുസരിച്ചാണ് ശുശ്രൂഷകള്‍ നടന്നത്. ചിത്രം. കെ.ആര്‍.എല്‍.സി.സി ലൈയ്റ്റി കമീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story