തിരുവനന്തപുരം: പറഞ്ഞുതീരുംമുമ്പ് തെരഞ്ഞെടുപ്പ് അടുത്തതിൻെറ വെപ്രാളത്തിലാണ് മുന്നണികൾ. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം. കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ പഴയപടിയുള്ള പ്രചാരണമൊന്നും നടക്കില്ല. ഇതിനിടെ തന്ത്രങ്ങളും പ്രതിരോധവും റിബലുകളെ അനുനയിപ്പിക്കലും സമൂഹമാധ്യമങ്ങളിലെ ഇടപെടലുമെല്ലാമായി പിടിപ്പത് പണിയുണ്ട്. ഗ്രാമപഞ്ചായത്ത് തലങ്ങളിൽ വീടുകയറിയുള്ള വോട്ടുതേടൽ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. അഭ്യർഥന നോട്ടീസൊന്നും അച്ചടിച്ച് കിട്ടിയിട്ടില്ലെങ്കിലും വ്യക്തി ബന്ധങ്ങൾ വഴിയുള്ള വോട്ട് തേടലാണ് പുരോഗമിക്കുന്നത്. ഗൃഹസന്ദർശനത്തിന് സമാന്തരമായി പ്രാദേശിക നീക്കുപോക്കുകൾക്കുള്ള ശ്രമങ്ങളും സജീവമാകുന്നുണ്ട്. കൂടുതൽ വോട്ട് സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികൾ, സാംസ്കാരിക-സന്നദ്ധ സംഘടനകൾ, പ്രാദേശിക ശക്തി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്വാധീനമുറപ്പിക്കലാണ് ലക്ഷ്യം. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രചാരണങ്ങൾക്ക് കൂടുതൽ ചെലവേറുമെന്നാണ് വിലയിരുത്തൽ. നോട്ടീസും പോസ്റ്ററുകളും ബോർഡുകളുമെല്ലാം കൂടുതൽ വേണ്ടിവരും. ഹരിതച്ചട്ടം പാലിക്കേണ്ടതിനാൽ ബോർഡുകൾക്കും മറ്റും ചെലവും കൂടും. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ നടത്താമെങ്കിലും ഇവയൊന്നും ഉപയോഗിക്കാത്ത മുതിർന്ന തലമുറയിൽപെട്ട നല്ലൊരു ശതമാനം പേരുണ്ട്. തദ്ദേശ െതരഞ്ഞെടുപ്പിലാകെട്ട ഒാരോ വോട്ടും പൊന്ന് പോലെ വിലയും നിർണായകവുമായതിനാൽ പരിഗണിക്കുംവിധമുള്ള പ്രചാരണം അനിവാര്യവുമാണ്. ചുമരെഴുത്തുകൾ ഏതാണ്ടെല്ലാം തുടങ്ങിക്കഴിഞ്ഞു. ബഹുവർണ പോസ്റ്ററുകളും ഒറ്റപ്പെട്ട് പ്രത്യക്ഷപ്പെട്ട് തുടങ്ങി. സ്ഥാനാർഥിയുടെ ചിത്രമുള്ള മാസ്ക്കാണ് പുതിയ ട്രെൻഡ്. എന്നാൽ ഇത്തരം മാസ്ക്കുകൾ തെരഞ്ഞെടുപ്പിൽ ചെലവിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. വീടുകയറിയുള്ള പ്രചാരണത്തിനിടെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പർ ശേഖരിക്കുന്നുണ്ട്. പ്രചാരണാർഥമുള്ള വാട്സ്ആപ് ഗ്രൂപ്പുകൾക്കായാണിത്. നേരിട്ടുള്ള സ്ക്വാഡുകൾക്ക് പകരം ഒാൺലൈൻ സ്ക്വാഡുകളും പ്രാദേശികമായി സജ്ജമാകുന്നുണ്ട്. ഇനി രാവെന്നോ പകലെന്നോ ഇല്ലാതെ സാന്നിധ്യമറിയിക്കാൻ ഇത്തരം ഡിജിറ്റൽ ഇലക്ഷൻ സ്ക്വാഡുകളുമുണ്ടാകും. പ്രഭാഷണങ്ങൾ, വികസന പ്രവർത്തനങ്ങൾ, വികസനാവകാശ വാദങ്ങളിലെ പൊള്ളത്തരങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ലഘു വിഡിയോകളും തയാറാകുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിനപ്പുറം പ്രദേശിക ജനകീയ പ്രശ്‌നങ്ങളും വികസനവുമെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഊന്നിയാവും പ്രചാരണപ്രവര്‍ത്തനങ്ങള്‍. മുെമ്പങ്ങും പരിചിതമല്ലാത്തവിധം വേറിട്ട പ്രചാരണ യുദ്ധങ്ങൾക്കാണ് ത്രിതല തെരഞ്ഞെടുപ്പ് സാക്ഷിയാവുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:58 PM GMT Updated On
date_range 2020-11-09T05:28:08+05:30പറഞ്ഞുതീരും മുമ്പ് ഇങ്ങെത്തി: േവാട്ട് തേടി വീടുകയറിത്തുടങ്ങി, ഒാൺലൈൻ സ്ക്വാഡുകളും 'ആക്ടീവ്'
text_fieldsNext Story