Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 5:29 AM IST Updated On
date_range 5 Nov 2020 5:29 AM ISTതൈവിളാകം നിവാസികള്‍ക്ക് പട്ടയ വിതരണം
text_fieldsbookmark_border
ആറ്റിങ്ങല്‍: മണമ്പൂര്‍ വില്ലേജില്‍ തൊട്ടിക്കല്ല് ആരംഭിച്ചു. 1969ല്‍ സ്വകാര്യവ്യക്തി വാങ്ങിയ 36 ഏക്കര്‍ ഭൂമിയില്‍ ഭൂപരിഷ്കരണ നിയമപ്രകാരം 1975ല്‍ 18 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. വസ്തു ഉടമകളും വസ്തു കൈവശക്കാരും ചേര്‍ന്ന് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 2000ത്തില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത നടപടി ഹൈകോടതി അംഗീകരിച്ചു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇവിടത്തെ താമസക്കാര്‍ക്ക് ഭൂമിയുടെ പോക്കുവരവ് ചെയ്യാന്‍ കഴിയാതെയായി. ഇവിടെ താമസക്കാരായ 88 കുടുംബങ്ങള്‍ക്ക് കൈവശ അവകാശവും പട്ടയവും നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചു. എം.എല്‍.എ ബി. സത്യൻെറ നേതൃത്വത്തില്‍ നിയമസഭയിലും പുറത്തും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിലവില്‍ പട്ടയം ലഭ്യമാക്കാന്‍ കഴിഞ്ഞത്. പട്ടയരേഖ വിതരണം മണമ്പൂര്‍ വില്ലേജ് ഓഫിസില്‍ നടന്ന ചടങ്ങില്‍ അഡ്വ.ബി. സത്യന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രകാശ്, വൈസ് പ്രസിഡൻറ് സുരേഷ് കുമാര്‍, എ. നഹാസ്, നജ്മ, ജയ, തഹസില്‍ദാര്‍ വിനോദ്, ജേക്കബ് സജ്ഞയ് ജോണ്‍, അജിത്ത് കുമാര്‍, ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. tw atl pattaya vitharanam b sathyan mla ഫോട്ടോ: മണമ്പൂരിലെ പട്ടയ വിതരണം അഡ്വ.ബി. സത്യന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ആര്. പ്രകാശം സ്മാരക പുരസ്കാരം തുളസീധരന്‍ പിള്ളക്ക് ആറ്റിങ്ങല്‍: ആര്. പ്രകാശം സ്മാരക ആര്. പ്രകാശം സ്മാരകത്തിനായി ആറ്റിങ്ങല്‍ നഗരസഭ 22ാം വാര്‍ഡ് കൗണ്‍സിലര്‍ ജി. തുളസീധരന്‍ പിള്ളയെ െതരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന ആര്. പ്രകാശത്തിൻെറ സ്മരണാര്‍ഥം പി.എം. രാമന് ഫൗണ്ടേഷൻെറ നേതൃത്വത്തില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്നതാണ് പുരസ്കാരം. ആര്. പ്രകാശത്തിൻെറ മകള്‍ ജമീല പ്രകാശത്തിൻെറ സാന്നിധ്യത്തില്‍ നഗരസഭ ചെയര്മാന് എം. പ്രദീപ്, വൈസ് ചെയര്‍പേഴ്സണ്‍ ആര്.എസ്. രേഖ, പ്രതിപക്ഷ നേതാവ് എം. അനില്‍കുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി യോഗം ചേര്‍ന്നാണ് തുളസീധരന്‍ പിള്ളയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫോട്ടോ: tw atl award thulaseedharan pilla പച്ചത്തുരുത്ത് പുരസ്കാരം ഗവ. ഐ.റ്റി.ഐക്ക് ആറ്റിങ്ങല്‍: നഗരത്തിലെ 10 പച്ചത്തുരുത്തുകളില്‍ ഏറ്റവും നല്ല പച്ചത്തുരുത്തിന് ഗവ. ഐ.റ്റി.ഐ അര്‍ഹമായി. ഏകദേശം 40 സൻെറ് ഭൂമിയിലാണ് മനോഹരമായ പച്ചത്തുരുത്ത് നിര്‍മിച്ചിരിക്കുന്നത്. പട്ടണത്തിലെ പത്ത് പച്ചത്തുരുത്തുകളെയും ഹരിത കേരള മിഷന് മാപ്പത്തോണില്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന് മിഷൻെറ സെലക്ഷന് കമ്മിറ്റിയും നഗരസഭ അധികൃതരും സ്ഥലത്തെത്തി വിലയിരുത്തിയതിൻെറ അടിസ്ഥാനത്തിലാണ് ഗവ. ഐ.റ്റി.ഐയെ ഒന്നാം സ്ഥാനത്തേക്ക് െതരഞ്ഞെടുത്തത്. പ്രശസ്തി പത്രം നഗരസഭ ചെയര്മാന് എം. പ്രദീപ് പ്രിന്‍സിപ്പല്‍ ആര്. സുധാശങ്കറിന് കൈമാറി. വൈസ് പ്രിന്‍സിപ്പല്‍ വി. സജീവ്, സീനിയര്‍ സൂപ്രണ്ട് കെ.എല്‍. ജോജോ, എ.കെ.സാജിദ്, ഹരിത കേരള മിഷന് റിസോഴ്സ് പേഴ്സണ്‍ എന്‍. റസീന, ചിന്നു, സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story