Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറുന്നിയൂർ പഞ്ചായത്ത്...

ചെറുന്നിയൂർ പഞ്ചായത്ത് കോൺഫറൻസ് ഹാൾ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കോൺഫറൻസ് ഹാൾ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വെബ് അധിഷ്ഠിത സോഫ്​ട്​വെയറായ ഭൗമവിവര പഞ്ചായത്തി​ൻെറ സമർപ്പണവും കുടുംബശ്രീയുടെ 'കണക്ട് ടു വർക്ക്' പരിശീലന കേന്ദ്രത്തി​ൻെറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 'ഭൗമ വിവര പഞ്ചായത്ത്' സോഫ്റ്റ്​വെയറിലൂടെ പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ജിയോ മാപ്പിങ് വഴി വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ, കുളങ്ങൾ, തടാകങ്ങൾ, റിവേഴ്സ് ക്വാറൻറീനിൽ ആയിരിക്കുന്ന വ്യകതികളുടെ വീടുകൾ എന്നിവയടക്കം ഇതിലൂടെ കണ്ടെത്താനാകും. ഗ്രാമീണ പഠന കേന്ദ്രമാണ് സോഫ്റ്റ്​വെയർ രൂപകൽപന ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്​ എൻ. നവപ്രകാശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഓമന ശിവകുമാർ, ജില്ല പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ സി. ബാലകൃഷ്ണൻ നായർ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലതാസേനൻ, ഗ്രാമീണ പഠനകേന്ദ്രം എക്‌സിക്യൂട്ടീവ് കോഒാഡിനേറ്റർ വി. ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. Repeate news ദലിത് പീഡനങ്ങളെ ചെറുക്കാൻ സംഘടിത ശക്തിയാകണം -പുലയർ മഹാസഭ പടം വർക്കല: ദലിത് പീഡനങ്ങളെ ചെറുക്കാൻ സംഘടിത ശക്തിയാകണമെന്ന് കേരള പുലയർ മഹാസഭ ചെറുന്നിയൂർ സമ്മേളനം. ഭരണഘടനയെ ദുർബലപ്പെടുത്തിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സാമ്പത്തിയ സംവരണത്തെ പ്രതിഷ്ഠിക്കുന്നതെന്നും ഇതിലൂടെ ദലിത് പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. വെട്ടൂർ പത്മാലയൻ ഉദ്​ഘാടനം ചെയ്തു. വർക്കല യൂനിയൻ പ്രസിഡൻറ്​ ആർ. സുമൃതൻ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് യൂനിയൻ സെക്രട്ടറി ടി.എസ്. ബിജു, പി. ശരത് എന്നിവർ സംസാരിച്ചു. ചെറുന്നിയൂർ ശാഖാ ഭാരവാഹികളായി ലതിക വി (പ്രസിഡൻറ്​), സുരുചി ബി (വൈസ് പ്രസി.), ഡി.അരുൺകുമാർ (സെക്രട്ടറി), രമേശൻ(ജോ.സെക്ര.), ഷൈല.വി (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. File name 2 VKL 2 pulayar mahasabha sammelanam@varkala ഫോട്ടോകാപ്ഷൻ കേരള പുലയർ മഹാസഭാ ചെറുന്നിയൂർ ശാഖാസമ്മേളനം മുൻ ജില്ലാ പ്രസിഡൻറ്​ വെട്ടൂർ പത്മാലയൻ ഉദ്​ഘാടനം ചെയ്യുന്നു Must File name 2 VKL 1 phd shifna@varkala ഫോട്ടോകാപ്ഷൻ കേരള സർവ്വകലാശാലയിൽനിന്ന് ചരിത്ര വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഷിഫ്ന എ. അയിരൂർ കായൽപുറം അയന്തിയിൽ വീട്ടിൽ പരേതനായ മുഹമ്മദ് അഷ്റഫി​ൻെറയും അസീമയുടെയും മകളും ചാരുംകുഴി പുത്തൻവീട്ടിൽ നൗഷാദി​ൻെറ ഭാര്യയുമാണ്. ഡോ. വി. ചിത്ര ദേവിയുടെ കീഴിലായിരുന്നു ഗവേഷണം നിർധനർക്ക് കൈത്താങ്ങായി യുവാക്കളുടെ കൂട്ടായ്മ വർക്കല: എവർഗ്രീൻ വാട്സ്ആപ് ചാരിറ്റി ഗ്രൂപ്പി​ൻെറ നേതൃത്വത്തിൽ നിർധനരോഗികൾക്ക് ചികിത്സ ധനസഹായം സമാഹരിച്ചുനൽകി. രക്താർബുധത്തിന് ചികിത്സയിലുള്ള ചാത്തന്നൂർ ശീമാട്ടിമുക്ക് സ്വദേശിയായ രണ്ട് വയസ്സുള്ള ശ്രേയമോൾക്ക് 65,200 രൂപയും, ഡയാലിസിസ് രോഗിയായ ഇടവ വെറ്റക്കട കളരിയിൽ മനാഫിന് 65,200 രൂപയും ഡയാലിസിസ് രോഗിയായി ചികിത്സയിലിരിക്കെ മരിച്ച ഇടവ തൊട്ടുമുഖം സ്വദേശി ബിനുവി​ൻെറ കുടുംബസഹായ നിധിയായി 60,000 രൂപയുമാണ് സമാഹരിച്ച് നൽകിയത്. നടയറ സ്വദേശിയും കിടപ്പുരോഗിയുമായ സുബൈദ ഉമ്മാൾക്ക് വീടുപണിക്കുള്ള സഹായമായി 65,200 രൂപയും നൽകി. എവർഗ്രീൻ ഭാരവാഹികളായ മൂസ, ഹുസൈൻ, അസീസ്, സാലിഹ്, നടയറ ചീഫ് ഇമാം ഹമ്മാദ് ബാഖവി എന്നിവർ സംബന്ധിച്ചു. 2 VKL 1 phd shifna@varkala 2 VKL 2 pulayar maha sabha sammelanm@varkala
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story