Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജീവനക്കാർക്ക് വേണ്ടി...

ജീവനക്കാർക്ക് വേണ്ടി കൂടുതൽ കെ.എസ്​.ആർ.ടി.സി ബോണ്ട് ബസ്​ സർവിസ്​

text_fields
bookmark_border
*സെക്ര​േട്ടറിയറ്റിൽ ബുക്കിങ്​ കൗണ്ടർ തിരുവനന്തപുരം: സെക്ര​േട്ടറിയറ്റിലും തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫിസുകളിലുമുള്ള ജീവനക്കാർക്കുവേണ്ടി കൂടുതൽ ബോണ്ട് (ബസ് ഓൺ ഡിമാൻഡ്​​) സർവിസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം. സർക്കാർ നിർദേശപ്രകാരം സെക്ര​േട്ടറിയറ്റിൽ കെ.എസ്.ആർ.ടി.സി തിങ്കളാഴ്ച മുതൽ ബുക്കിങ്​ കൗണ്ടർ ആരംഭിക്കും. നിലവിൽ ജില്ലയിലെ വിവിധ ‍ഡിപ്പോകളിൽനിന്ന്​ സെക്ര​േട്ടറിയറ്റിലേക്ക് ബസുകൾ സർവിസ് നടത്തുന്നുണ്ട്. കൂടുതൽ പേർ വിവിധ സ്ഥലങ്ങളിലേക്ക് സർവിസ് ആവശ്യപ്പെട്ട് രജിസ്​റ്റർ ചെയ്താൽ അവിടങ്ങളിലേക്ക് കൂടുതൽ സർവിസുകളോ കണക്​ഷൻ സർവിസുകളോ അനുവദിക്കും. അതിനുവേണ്ടി കെ.എസ്.ആർ.ടി.സി സർവേ നടത്തും. അതിന് ശേഷമാകും കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക സർവിസുകൾ ആരംഭിക്കുകയെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story