Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചട്ടമ്പി സ്വാമികളുടെ...

ചട്ടമ്പി സ്വാമികളുടെ തറവാട്ടിൽ സ്‌മാരകം നിർമിക്കാമെന്ന്‌ റിപ്പോർട്ട്‌

text_fields
bookmark_border
മലയിൻകീഴ്‌: കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ചട്ടമ്പി സ്വാമികളുടെ തറവാടായ പൊന്നിയത്ത്‌ ഭവനം ഏറ്റെടുത്ത്‌ സ്‌മാരകം നിർമിക്കാമെന്ന്‌ സർക്കാറിന്‌ റിപ്പോർട്ട്‌. വീട്​ സർക്കാർ ഏറ്റെടുത്ത്‌ സംരക്ഷിത സ്‌മാരകമാക്കണമെന്നാവശ്യപ്പെട്ട്‌ ഐ.ബി. സതീഷ്‌ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്ക്‌ നിവേദനം നൽകിയിരുന്നു. അതി​ൻെറ തുടർച്ചയായാണ്​ പള്ളിച്ചൽ പഞ്ചായത്ത്‌ മൂന്നാം വാർഡിൽ മച്ചേൽ കുളങ്ങരക്കോണം ഗ്രാമത്തിലുള്ള തറവാട്‌ വീട്‌ കലക്‌ടർ നവജ്യോത്‌ ഖോസ സന്ദർശിച്ച്​റിപ്പോർട്ട്‌ നൽകിയത്‌. എം.എൽ.എയുടെ നിവേദനം പരിഗണിച്ച സാംസ്‌കാരിക വകുപ്പ്‌ സ്‌മാരകം നിർമിക്കാവുന്നതാണെന്ന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. വീട്‌ കാലപ്പഴക്കത്താൽ ക്ഷയിച്ചതിനാൽ സംരക്ഷിത സ്‌മാരകമാക്കാൻ കഴിയില്ലെന്നും പുരാവസ്‌തുവകുപ്പ്‌ അറിയിച്ചു. ചട്ടമ്പി സ്വാമികളുടെ പിതാവ്‌ വസുദേവശർമ മലയിൻകീഴ്‌ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലായിരുന്നു. മാതാവ്​ നങ്കാദേവിയുടെ കുടുംബവീടായ മച്ചേൽ പൊന്നിയത്ത്‌ ഭവനത്തിലാണ്‌ ബാല്യകാലത്ത്‌ ചട്ടമ്പി സ്വാമികൾ കഴിഞ്ഞത്‌. ചട്ടമ്പി സ്വാമികളുടെ നാലാം തലമുറയിൽപെട്ടവരുടെ കൈവശമാണ്‌ വീട്‌. കലക്‌ടർ സർക്കാറിന്​ നൽകുന്ന റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ തുടർനടപടികൾ ആരംഭിക്കും. ​െഡപ്യൂട്ടി കലക്‌ടർ ജി.കെ. സുരേഷ്‌ ബാബു, തഹസിൽദാർ അജയകുമാർ, പള്ളിച്ചൽ വില്ലേജ്‌ ഓഫിസർ ആൽബി എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രം: IMG-20201031-WA0017 ചട്ടമ്പി സ്വാമികളുടെ തറവാട്​വീട്‌ കലക്‌ടർ നവജ്യോത്‌ ഖോസ സന്ദർശിച്ചപ്പോൾ ചട്ടമ്പിസ്വാമികളുടെ തറവാട്​വീട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story