Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്ണ്-ജല സംരക്ഷണം...

മണ്ണ്-ജല സംരക്ഷണം വികസന പ്രവർത്തനംപോലെ മുഖ്യം ^വി.എസ്. സുനിൽകുമാർ

text_fields
bookmark_border
മണ്ണ്-ജല സംരക്ഷണം വികസന പ്രവർത്തനംപോലെ മുഖ്യം -വി.എസ്. സുനിൽകുമാർ തിരുവനന്തപുരം: ഏതൊരു വികസനപ്രവർത്തനവും പോലെ പ്രാധാന്യം അർഹിക്കുന്നതാണ് മണ്ണ്-ജല സംരക്ഷണമെന്ന്​ മന്ത്രി വി.എസ്. സുനിൽകുമാർ. വിതുര പഞ്ചായത്തി​ൻെറ സമഗ്ര വികസനത്തിനായി തുടങ്ങുന്ന ആറ്റുമൺപുറം നീർത്തട പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ കാർഷികരംഗത്തെ വികസനപദ്ധതികൾ നടപ്പാക്കിയത്. ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ പ്രദേശത്തെ മണ്ണ്-ജല സംരക്ഷണം ഉറപ്പാക്കി ഭൂഗർഭ ജലം വർധിപ്പിച്ച്​ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തലത്തൂതക്കാവ് ഗവ. ട്രൈബൽ എൽ.പി.എസിൽ നടന്ന ചടങ്ങിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എസ്.എസ്. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം എൽ.വി. വിപിൻ, വിതുര പഞ്ചായത്ത് പ്രസിഡൻറ്​ എസ്.എൽ. കൃഷ്ണകുമാരി, ആരോഗ്യ-വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ശോഭന, മഞ്ജുഷ ആനന്ദ്, അനാമിക, മനോഹരൻ കാണി തുടങ്ങിയവർ സംബന്ധിച്ചു. മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് നബാർഡി​ൻെറ സഹായത്തോടെ വിതുര പഞ്ചായത്തിലെ മണലി, കല്ലാർ വാർഡിലാണ് പദ്ധതി നടപ്പാക്കുന്നത്.
Show Full Article
TAGS:
Next Story