Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൊബൈലില്‍ ചിത്രങ്ങള്‍...

മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞതിന് പഞ്ചായത്ത് പ്രസിഡൻറി​​െൻറ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി

text_fields
bookmark_border
മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞതിന് പഞ്ചായത്ത് പ്രസിഡൻറി​​ൻെറ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി പാറശ്ശാല: മൊബൈലില്‍ വിഡിയോ പകര്‍ത്തുന്നത് തടഞ്ഞതിന് എ.ഡി.എസ് പ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​​ൻെറ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. പുതുപുരയ്ക്കല്‍ വാര്‍ഡില്‍ ചെങ്കവിള മേലേതട്ട് വീട്ടില്‍ നസീര്‍ഖാനാണ് (48) മര്‍ദന​േമറ്റത്. കാരോട് പഞ്ചായത്തിലെ പുതുപുരക്കല്‍ വാര്‍ഡിലെ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യയുടെ നേതൃത്വത്തില്‍ വ്യാഴാഴ്​ച ചെങ്കവിള ലൂഥറൻ ചര്‍ച്ചിനുസമീപത്ത് ​െവച്ച് കൂടിയിരുന്നു. പുതുപുരക്കല്‍ വാര്‍ഡിലെ 1050 തൊഴില്‍ ദിനങ്ങള്‍ ലഭി​േക്കണ്ട പദ്ധതിയെ ഇവിടത്തെ വാര്‍ഡ് മെംബറും കാരോട് പഞ്ചായത്ത് പ്രസിഡൻറുമായ സൗമ്യ ഉദയന്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് ഇ​േത വാര്‍ഡിലെതന്നെ എ.ഡി.എസ് പ്രസിഡൻറും തൊഴിലുറപ്പ് നടത്തിപ്പുകാരിയുമായ ഷമീന രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറുമായി ഷമീനയും ഭര്‍ത്താവ് നസീര്‍ ഖാനും സംസാരിച്ചു നില്‍ക്കുന്നതിനിടെ പഞ്ചായത്ത് പ്രസിഡൻറി​​ൻെറ ഭര്‍ത്താവായ ഉദയന്‍ ഇവരുടെ ചിത്രങ്ങള്‍ മെബൈലില്‍ ചിത്രീകരിക്കുവാന്‍ ശ്രമിച്ചത് തടഞ്ഞ നസീര്‍ഖാനെ പിടിച്ചുതള്ളുകയും അടിവയറ്റില്‍ ചവിട്ടുകയുമായിരു​െന്നന്ന് പൊഴിയൂര്‍ പൊലീസിനുനല്‍കിയ പരാതിയില്‍ പറയുന്നു. നസീര്‍ ഖാ​​ൻെറ ഭാര്യ ഷമീന ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലവിലെ വാര്‍ഡ് മെംബറും പഞ്ചായത്ത് പ്രസിഡൻറുമായ സൗമ്യ ഉദയന് എതിരെ മത്സരിക്കാനൊരുങ്ങുന്നതി​​ൻെറ വൈരാഗ്യമാണ് സംഘട്ടനത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ നിലവിലെ പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യയെ പാര്‍ട്ടി സ്ഥാനാർഥിയായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതി​​ൻെറ വൈരാഗ്യത്തിലാണ് ഈ പരാതിയെന്നും ഭൂവുടമകളുടെ പേരില്‍ പത്രം വാങ്ങുന്നതിനുപകരം എ.ഡി.എസി​​ൻെറ പ്രസിഡൻറി​​ൻെറ പേരില്‍ പത്രം വാങ്ങിയതിനാല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വര്‍ക്ക് അനുമതി മാറ്റിെവച്ചതെന്നും ഇത് ഗ്രാമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്ന് നസീര്‍ പഞ്ചായത്ത് പ്രസിഡൻറി​​ൻെറ ഭര്‍ത്താവായ ഉദയനെ തള്ളുകയായിരുന്നു​െവന്നും കാരോട് പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യ ഉദയന്‍ പ്രതികരിച്ചു. നസീറി​​ൻെറ പരാതിയെ തുടര്‍ന്ന് പൊഴിയൂര്‍ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story