Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്​ സ്വര്‍ണം തട്ടിയെടുത്തു രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ കാമുകനും സുഹൃത്തും അറസ്​റ്റിൽ. ആലംകോട് മേവർക്കൽ പട്ട്ള നിസാർ മൻസിലിൽ അൽനാഫി (18), എറണാകുളം കോതമം​ഗലം പനന്താനത്ത് വീട്ടിൽ സോണി ജോർജ് (23) എന്നിവരാണ് അറസ്​റ്റിലായത്. പൊലീസ്​ പറയുന്നത്: ന​​ഗരൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലുള്ള വിദ്യാർഥിനിയെയാണ് പ്രതി അൽനാഫി പ്രണയം നടിച്ച് കടലുകാണിപ്പാറ അടക്കമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്​. പല ഘട്ടങ്ങളിലായി പെൺകുട്ടിയിൽനിന്ന് പ്രതി 18.5 പവൻ സ്വർണം കൈക്കലാക്കി. ഒമ്പത്​ പവൻ സ്വർണം പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളുമായി ചേർന്ന് അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും ജ്വല്ലറികളിലും വിറ്റു. ഈ തുക ബൈക്ക് വാങ്ങാനും മൊബൈൽ ഫോൺ വാങ്ങാനും പ്രതികൾ ഉപയോ​ഗിച്ചു. ബാക്കിയുള്ള 9.5 പവൻ സ്വർണവുമായി അൽനാഫിയും സുഹൃത്തുക്കളും എറണാകുളത്ത് സോണിജോർജിനെ സമീപിച്ചു. പോക്സോ കേസിൽ പ്രതിയാണെന്ന വിവരം അറിയാമായിരുന്നിട്ടും സോണി ജോർജ്​ അൽനാഫിക്കും സുഹൃത്തിനും വാടക വീട് എടുത്ത് നൽകുകയും സ്വർണം വിൽക്കാനും പണയം ​വെക്കാനും സഹായിക്കുകയും ചെയ്തത്രേ. ജൂൺ, ജൂലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ സഹോദരിയുടെ സ്വർണാഭരണങ്ങൾ കാണാതായതോടെ വീട്ടുകാർ ന​ഗരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുട്ടി പീഡനവിവരവും സ്വർണം പ്രതികൾക്ക് കൈമാറിയ വിവരവും സമ്മതിച്ചു. തുടർന്ന്, തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോക​ൻെറ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷി​ൻെറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്​കരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അൽനാഫിയെ മടവൂരിൽ നിന്ന് കസ്​റ്റഡിയിലെടുത്തത്. സ്വർണം കവർച്ചനടത്തിയ കേസിൽ 14 അം​ഗ പ്രതികളെ ഉൾപ്പെടുത്തി മറ്റൊരു കേസ് കൂടി രജിസ്​റ്റർ ചെയ്തിട്ടുണ്ട്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷകസം​ഘത്തിൽ ന​ഗരൂർ എസ്.എച്ച്.ഒ എം. സാഹിൽ, ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷകസംഘത്തിലെ എസ്.ഐ ഫിറോസ് ഖാൻ, എ.എസ്.ഐ മാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, ന​ഗരൂർ പൊലീസ് സ്​റ്റേഷനിലെ എ.എസ്.ഐമാരായ അനിൽകുമാർ, സലിം, വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ അനുപമ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. കെ.എം.ആർ-25 - 2 a(1) നഗരൂരിൽ അറസ്​റ്റിലായ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story