Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊൻമുടി ലോവർ...

പൊൻമുടി ലോവർ സാനറ്റോറിയം സന്ദർശകർക്കായി തുറന്നു

text_fields
bookmark_border
വിതുര: സൗന്ദര്യവത്കരിച്ച . 2.8 കോടി രൂപക്ക് പൂർത്തീകരിച്ച പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 2017ൽ തുടക്കമിട്ട പദ്ധതിയാണിത്. കുട്ടികൾക്കുള്ള കളിക്കളം, ലാൻഡ് സ്കേപ്പിങ്, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും ഈ സ്ഥലം തെരഞ്ഞെടുക്കാം. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് സൗകര്യപ്രദമായ പാർക്കിങ്ങിനും ലോവർ സാനറ്റോറിയം ഉപയോഗിക്കാം. നിലവിൽ സഞ്ചാരികൾക്ക് തങ്ങാൻ ഗവ. ​െഗസ്​റ്റ്​ ഹൗസ്, കെ.ടി.ഡി.സി കോട്ടേജുകൾ എന്നിവയാണുള്ളത്. ​െഗസ്​റ്റ്​ ഹൗസിൽ നാല് കോടി രൂപ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബ്ലോക്ക് നിർമാണം അന്തിമഘട്ടത്തിലാണ്. ഉദ്ഘാടനചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ഡി.കെ. മുരളി എം.എൽ.എ, ജില്ലപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്​, ഡയറക്ടർ പി. ബാലകിരൺ​, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ഷീബഗിരീഷ്, വാർഡ് അംഗം എ.ആർ. ജിഷ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എസ്. ബിന്ദുമണി തുടങ്ങിയവർ സംസാരിച്ചു. IMG-20201022-WA0020 ചിത്രം: മുഖ്യമന്ത്രി ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ച 'പൊന്മുടി ലോവർ സാനറ്റോറിയം സൗന്ദര്യവത്കരണം' പദ്ധതിയിൽ ഡി.കെ. മുരളി എം.എൽ.എ നാട മുറിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story