Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിണറ്റിലകപ്പെട്ട...

കിണറ്റിലകപ്പെട്ട പോത്തിനെ അഗ്​നിശമനസേന രക്ഷപ്പെടുത്തി

text_fields
bookmark_border
കല്ലമ്പലം: കിണറ്റിലകപ്പെട്ട പോത്തിനെ ആറ്റിങ്ങൽ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. കരവാരം പഞ്ചായത്തിലെ നെടുമ്പറമ്പ് വടക്കോട്ടുകാവിൽ ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വടക്കോട്ടുകാവ് സ്വദേശി സച്ചുവി​ൻെറ ഉടമസ്ഥതയിലുള്ള പോത്തിനെ പ്രദേശവാസിയുടെ പുരയിടത്തിൽ മേയാൻ കെട്ടിയിരിക്കുകയായിരുന്നു. മേയുന്നതിനിടയിൽ കയർ അഴിഞ്ഞ്​ പോത്ത് സമീപത്തെ ഉപയോ​ഗശൂന്യമായ കിണറ്റിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസംഘം കിണറ്റിൽ ഇറങ്ങി വല ഉപയോ​ഗിച്ച് പോത്തിനെ പരിക്കേൽക്കാതെ പുറത്തെത്തിച്ചു. സ്​റ്റേഷൻ ഓഫിസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ മുകുന്ദൻ, അനീഷ്, മനു വി നായർ, ഫയർ ഓഫിസർമാരായ സുമിത്ത്, സജീം, മനു, രാജ​ഗോപാൽ, ഡ്രൈവർമാരായ ഷൈൻ ജോൺ, ദിനേശ്, ഹോം​ഗാർഡ് അനിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. 0_IMG-20201019-WA0217 കിണറ്റിൽ വീണ പോത്തിനെ അഗ്​നിശമനസേന രക്ഷപ്പെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story