Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസീരിയൽ നടിയു​െടയും...

സീരിയൽ നടിയു​െടയും ഭർത്താവി​​െൻറയും​ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാറി​െൻറ അപ്പീൽ

text_fields
bookmark_border
സീരിയൽ നടിയു​െടയും ഭർത്താവി​​ൻെറയും​ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാറി​ൻെറ അപ്പീൽ കൊച്ചി: വിവാഹ വാഗ്​ദാനത്തിൽനിന്ന്​ കാമുകൻ പിന്മാറിയതിനെത്തുടർന്ന്​ കൊല്ലം കൊട്ടിയത്ത്​ റംസി എന്ന യുവതി ആത്​മഹത്യ ചെയ്​ത കേസിൽ സീരിയൽ നടി ലക്ഷ്​മി പി. പ്രമോദിനും ഭർത്താവ്​ വടക്കേവിള സ്വദേശി അസറുദ്ദീനും ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. ഇരുവർക്കും കൊല്ലം സെഷൻസ്​ കോടതി മുൻകൂർ ജാമ്യം അനുവദിച്ച്​ ഒക്​ടോബർ 10ന്​ പുറപ്പെടുവിച്ച ​ഉത്തരവിനെതി​െ​രയാണ്​ ഹരജി. ഏഴുവർഷത്തോളം പ്രണയിച്ച അസറുദ്ദീ​ൻെറ സഹോദരൻ ഹാരിസ്​ വിവാഹ നിശ്ചയത്തിനുശേഷം തന്നെ ഒഴിവാക്കി വേറെ വിവാഹത്തിന്​ മുതിർന്നതി​ൻെറ വേദനയിൽ സെപ്​റ്റംബർ മൂന്നിന്​​ വീട്ടിലെ കിടപ്പു മുറിയിൽ യുവതി തൂങ്ങിമരിച്ചെന്നാണ്​ കേസ്​​. സെപ്​റ്റംബർ ഏഴിന്​ ഒന്നാം പ്രതി ഹാരിസിനെ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇപ്പോഴും ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​. ഹാരിസി​ൻെറ മാതാവ്​ ആരിഫ ബീവി, ലക്ഷ്​മി പി. പ്രമോദ്​, അസറുദ്ദീൻ എന്നിവരാണ്​ കേസിലെ മറ്റ്​ പ്രതികൾ. നിലവിൽ ക്രൈംബ്രാഞ്ച്​ അന്വേഷിക്കുന്ന കേസിൽ ബലാത്സംഗം, ഗൂഢാലോചന, ആത്​മഹത്യ പ്രേരണയടക്കം കുറ്റങ്ങളാണ്​ ചുമത്തിയിട്ടുള്ളത്​. മരിച്ച യുവതിയെ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിക്കുകയും അതിനായി കൊണ്ടുപോവുകയും ചെയ്​തവരാണ്​ രണ്ട്​ പ്രതികളുമെന്ന്​ ഹരജിയിൽ പറയുന്നു. മാത്രമല്ല, വിവാഹത്തിൽനിന്ന്​ പിന്മാറാനും യുവതി ആത്​മഹത്യ ചെയ്യാനും ഇരുവരും പ്രേരണ ചെലുത്തിയിട്ടുണ്ട്​. ഗുരുതര കുറ്റകൃത്യമാണ്​ ഇവരിൽ നിന്നുണ്ടായത്​. എന്നാൽ, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ്​ മുൻകൂർ ജാമ്യം അനുവദിച്ചത്​. പ്രതികളെ കസ്​റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണ്​. അല്ലാത്തപക്ഷം തെളിവ്​ നശിപ്പിക്കാൻ ഇടയുണ്ട്​. ഈ സാഹചര്യത്തിൽ കീഴ്​ ​േകാടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story