Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധഃസ്ഥിത വിഭാഗങ്ങളെ...

അധഃസ്ഥിത വിഭാഗങ്ങളെ ജാതിവെറിയുടെ ഇരുണ്ട കാലത്തേക്ക് തള്ളിയിടാൻ മത്സരം -മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: ജാതിവെറിയുടെയും മതസ്പർധയുടെയും ഇരുണ്ടകാലത്തേക്ക് അധഃസ്ഥിത വിഭാഗങ്ങളെ തള്ളിയിട്ട് ചൂഷണം ചെയ്യാൻ ജാതീയ, വർഗീയ ശക്തികൾ മത്സരിക്കുകയാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തിരിച്ചറിയണം. ആരാണ് ഒപ്പം നിന്നതെന്നും ആരാണ് ചതിച്ചതെന്നും ആരാണ് സമത്വത്തിലേക്ക് കൈപിടിച്ചതെന്നും ആരാണ് അസമത്വത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതെന്നും തിരിച്ചറിയണം. ഈ തിരിച്ചറിവിൽ നിന്നുവേണം ഓരോ സാമൂഹിക പക്ഷാചരണവും നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ഐക്യദാർഢ്യപക്ഷാചരണ സമാപനവും പട്ടിക വിഭാഗ വകുപ്പുകളുടെ 20 പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പലയിടത്തും ദലിതരും പിന്നാക്ക വിഭാഗങ്ങളും ഭീഷണിയും അക്രമവും നേരിടുമ്പോൾ കേരളത്തിൽ സർക്കാർ ഈ വിഭാഗങ്ങൾക്കായി സംരക്ഷണ പ്രവർത്തനങ്ങളും ജീവിതത്തിൽ നേട്ടമുണ്ടാക്കുന്ന പദ്ധതികളും നടപ്പാക്കുകയാണ്. ദലിതർക്ക് സാമ്പത്തികവും സാമൂഹികവുമായി സ്വന്തം കാലിൽ നിൽക്കുന്നതിനു കരുത്തുനൽകാൻ ഇ.എം.എസിൻെറ കാലം മുതൽ ഇടതു സർക്കാറുകൾ ശ്രമിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പിന്നാക്ക വിഭാഗ കോർപറേഷ​ൻെറ നേതൃത്വത്തിൽ രണ്ടു ലക്ഷം ഗുണഭോക്താക്കൾക്ക് 1931 കോടി രൂപ വായ്പ അനുവദിച്ചു. കോർപറേഷൻ രൂപവത്​കൃതമായ ശേഷം വിതരണം ചെയ്തതി​ൻെറ 49 ശതമാനമാണ് ഈ തുക. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story