Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയാകാൻ...

മുഖ്യമന്ത്രിയാകാൻ മുല്ലപ്പള്ളി യോഗ്യൻ -കെ. മുരളീധരൻ

text_fields
bookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗ്യനെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ. മുരളീധരൻ. എല്ലാത്തിനും ക്യാപ്​റ്റനാകാൻ മുല്ലപ്പള്ളി യോഗ്യനാണ്​. എന്നുവെച്ച്​ മറ്റുള്ളവർക്ക്​ അയോഗ്യതയില്ല '-വാർത്തസമ്മേളനത്തിൽ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷനേതാവുമായി കുറേനാളായി സംസാരിച്ചിട്ട്​. അദ്ദേഹത്തിന്​ വിളിക്കേണ്ട ആവശ്യമുണ്ടെന്ന്​ തോന്നിക്കാണാത്തതിനാൽ വിളിച്ചില്ല. മുല്ലപ്പള്ളിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ്​. ഞങ്ങൾക്കിടയിൽ മൂന്നാമ​ൻെറ ആവശ്യമില്ല. അത്​ പ്രസിഡൻറ്​ എന്ന നിലക്ക്​ മാത്രമല്ല. മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന വ്യക്തിയുമായി തനിക്കൊരു ബന്ധമുണ്ട്​, കടപ്പാടുണ്ട്​. കെ. കരുണാകരൻ മാനസികസംഘർഷം അനുഭവിച്ചപ്പോൾ ത​െന്ന കോൺഗ്രസിൽ എടുക്കണമെന്ന്​ വളരെ ശക്തമായ നിലപാടെടുത്ത ആളാണ്​ മുല്ലപ്പള്ളി. കരുണാകര​ൻെറ സഹായംകൊണ്ട്​​ വന്നവർ അദ്ദേഹത്തോട്​ നന്ദികേട്​ കാണിച്ചപോലെ മുരളീധരൻ ഒരിക്കലും മുല്ലപ്പള്ളിയോട്​ കാണിക്കില്ല. പുനഃസംഘടനയുടെ കാര്യത്തിൽ തന്നോട്​ ആരും ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ടയത്ര പ്രധാന്യമില്ലാത്ത ആളാണെങ്കിൽ പരാതിയില്ല. ഇനി പരാതി പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story