Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവഗണനക്ക്​ സർക്കാർ വില...

അവഗണനക്ക്​ സർക്കാർ വില നൽകേണ്ടി വരും -പുന്നല ശ്രീകുമാർ

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ രോഗബാധിതയായ പെൺകുട്ടി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാർ പുലർത്തുന്ന അവഗണനക്ക്​ വില നിൽകേണ്ടി വരുമെന്ന്​ കെ.പി.എം.എസ്​ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. പുലയർ മഹിളാ ഫെഡറേഷൻ സെക്ര​േട്ടറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹീനകൃത്യത്തി​ൻെറ ഉത്തരവാദിത്തത്തിൽനിന്ന്​ സർക്കാറിന്​ ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇരയുടെ സംരക്ഷണത്തിൽ വീഴ്​ച വരുത്തിയർക്കെതിരെയുള്ള നടപടിയും ഉറപ്പുവരുത്താൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു. പി.കെ. സുജാത, സുനന്ദാ രാജൻ, ലൈലാ ചന്ദ്രൻ, എൽ. രമേശൻ, പി.കെ. രാജൻ, പ്രശോഭ്​ ഞാവേലി തുടങ്ങിയവർസംസാരിച്ചു.
Show Full Article
Next Story