Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2020 11:58 PM GMT Updated On
date_range 1 Oct 2020 11:58 PM GMTസ്വർണമാല പിടിച്ചുപറിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
മണ്ണന്തല: നിരവധി സ്ത്രീകളുടെ . നെടുമങ്ങാട് ആനാട് നാഗച്ചേരി കല്ലടക്കുന്ന് നീലാഞ്ജനം വീട്ടിൽ ഉണ്ണിക്കൃഷ്ണനെയാണ് (31) മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. കടകളിൽ സാധനങ്ങൾ ആവശ്യപ്പെെട്ടത്തുന്ന ഇയാൾ കട നടത്തിപ്പുകാരായ സ്ത്രീകളുടെ ശ്രദ്ധ മാറ്റി മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളയും. ബന്ധുക്കളുടെയും പരിചയക്കാരുടെയും ബൈക്കുകളാണ് ഇയാൾ ഇതിനായി ഉപയോഗിച്ചിരുന്നത്. നമ്പർ പ്ലേറ്റ് മറച്ച ബൈക്കുകളിൽ ഹെൽമറ്റ്, മാസ്ക് എന്നിവ ധരിച്ചാണ് എത്തിയിരുന്നത്. നിരവധി കവർച്ചക്ക് ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. മണ്ണന്തല സ്റ്റേഷൻ ഇൻസ്പെക്ടർ ജി.പി. സജുകുമാർ, എസ്.ഐമാരായ ഗോപിചന്ദ്രൻ, സജിത്, സജീവ്, രഞ്ജുലാൽ, എ.എസ്.ഐമാരായ മനോജ്, രാജേന്ദ്രൻ, ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്, ഷംനാദ്, സിബി, നാസർ, വൈശാഖൻ, സിവിൽ പൊലീസ് ഓഫിസർമാരായ ദീപുരാജ്, രതീഷ്, സിദ്ദീഖ്, ബാദുഷ, വിമൽ, ശ്രീകുമാർ, അജീഷ് എന്നിവർ ഉൾപ്പെടുന്ന അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിത്രം: prathi Unnikrishnan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story