Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യം വിറ്റയാൾ പിടിയിൽ

മദ്യം വിറ്റയാൾ പിടിയിൽ

text_fields
bookmark_border
നെടുമങ്ങാട്: അനധികൃതമായി വിദേശ മദ്യ വിൽപന നടത്തിയയാൾ പിടിയിൽ. പെരുംകുളം കൊണ്ണിയൂർ കാപ്പിക്കാട് ജിജി മന്ദിരത്തിൽ വിനോദ് എന്ന ലിവിങ്​സ്​റ്റൺ (45) ആണ് നെടുമങ്ങാട് പൊലീസി​ൻെറ പിടിയിലായത്. ബുധനാഴ്​ച വൈകുന്നേരം 5.30 ഒാടെ നെടുമങ്ങാട് സൂര്യാറോഡിൽ സൂര്യ തിയറ്ററിന് സമീപത്തു​െവച്ച് കൈവശം ​െവച്ചിരുന്ന നാല്​ ലിറ്ററോളം വിദേശ മദ്യവുമായാണ് ഇയാൾ പിടിയിലായത്. ബെവ്ക്യൂ ആപ്പിലൂടെ മദ്യം വാങ്ങി കൂടിയ വിലക്ക് വിൽപന നടത്തിവരികയായിരുന്നു. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിന് കിട്ടിയ രഹസ്യവിവരത്തെത്തുടന്ന് എസ്.ഐ സുനി ഗോപി, എ.എസ്.ഐ ഫ്രാങ്ക്ളിൻ, പ്രദീപ്, എസ്.സി.പി.ഒമാരായ ജയകുമാർ, അനിൽ കുമാർ, ബിജു, ഹരികുമാർ, സി.പി.ഒ സത്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
TAGS:
Next Story