Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.എ.ടി ആശുപത്രിയിൽ...

എസ്​.എ.ടി ആശുപത്രിയിൽ എലി നശീകരണം ശക്തിപ്പെടുത്തുമെന്ന്​ സൂപ്രണ്ട്​

text_fields
bookmark_border
തിരുവനന്തപുരം: എസ്​.എ.ടി ആശുപത്രിയിൽ എലി നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ നാലാം വാർഡിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ എലി കടിച്ച സംഭവത്തെ തുടർന്നാണിത്​. നിലവിൽ എലിവിഷം, എലിക്കെണി എന്നിവ ഉപയോഗിച്ചുള്ള എലി നശീകരണം നടന്നുവരുന്നുണ്ട്. എന്നാൽ, കുട്ടികളുടെ വാർഡിൽ ഇവ ഉപയോഗിക്കുന്നതിന് പരിമിതിയുണ്ട്. കേരള സ്​റ്റേറ്റ് വെയർ ഹൗസിങ്​ കോർപറേഷ​ൻെറ സഹായത്തോടെയാണ് എലി നശീകരണം. 2020 മാർച്ച് മുതൽ കോവിഡിനെ തുടർന്ന് ജീവനക്കാരുടെ അഭാവം മൂലം എലി നശീകരണ പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാലും എലിവിഷവും എലിക്കെണികളും സാധ്യമായ സ്ഥലങ്ങളിലെല്ലാം സ്ഥാപിച്ച് എലി നശീകരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ്​ എലി നശീകരണം ഉൗർജിതമാക്കിയതെന്ന്​ സൂപ്രണ്ട് ഡോ.എ. സന്തോഷ് കുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story