Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കാരെ ആകർഷിക്കാൻ...

യാത്രക്കാരെ ആകർഷിക്കാൻ ഉപഭോക്തൃവാരവുമായി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​തി​യി​ൽ വി​ട്ട​ക​ന്ന യാ​ത്ര​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​ന് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​പ​ഭോ​ക്തൃ​വാ​രം ആ​ച​രി​ക്കു​ന്നു. എ​ല്ലാ ഡി​പ്പോ​യി​ലും സ്ഥി​രം യാ​ത്ര​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്ക​ൽ അ​ട​ക്കം പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​ക്ടോ​ബ​ർ ര​ണ്ടു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള ഉ​പ​ഭോ​ക്തൃ വാ​രാ​ച​ര​ണ​ത്തി​ൽ ഉ​ൾെ​പ്പ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യൂ​നി​റ്റ് അ​ധി​കാ​രി​യാ​കും വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പിൻെറ അ​ഡ്മി​ൻ. ഇ​തി​നു​പു​റ​മേ സ്ഥി​ര​യാ​ത്ര​ക്കാ​രെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി 'ഫ്ര​ണ്ട്സ് ഒാ​ഫ് കെ.​എ​സ്.​ആ​ർ.​ടി.​സി' എ​ന്ന പേ​രി​ൽ ഒ​രു സ്ഥി​രം​സ​മി​തി​ക്ക് രൂ​പം​ന​ൽ​കാ​നും നി​ർ​ദേ​ശ​മു​ണ്ട്്. ഡിേ​പ്പാ​ക​ളി​ൽ പൊ​തു​ജ​ന ശ്ര​ദ്ധ ല​ഭി​ക്കു​ന്ന സ്ഥ​ല​ത്ത് ഉ​പ​ഭോ​ക്താ​വി​നെ സം​ബ​ന്ധി​ച്ച ആ​പ്ത​വാ​ക്യ​മ​ട​ങ്ങു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം സ്ഥാ​പി​ക്ക​ണം. യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ യൂ​നി​റ്റു​ക​ളി​ലും ഹെ​ൽ​പ് ഡെ​സ്​​ക്കു​ക​ൾ ഉ​പ​ഭോ​ക്തൃ​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കും. പ​രാ​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പ് ക​ൽ​പ്പി​ക്ക​ണം. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഡി​പ്പോ​യും വ​ർ​ക്​​ഷോ​പ്പും പ​രി​സ​ര​വും ജീ​വ​ന​ക്കാ​രു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ശു​ചീ​ക​രി​ക്കാ​നും എം.​ഡി​യു​ടെ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story