Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവലനിറയെ മീൻ...

വലനിറയെ മീൻ കിട്ടിയപ്പോൾ ​െഎസില്ല; മത്സ്യത്തൊഴിലാളികൾക്ക്​​ തിരിച്ചടി

text_fields
bookmark_border
പൂന്തുറ: കടല്‍ കനിഞ്ഞിട്ടും ഐസി​ൻെറ ക്ഷാമംമൂലം മത്സ്യങ്ങള്‍ക്ക് നല്ലവില കിട്ടാതെ വരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. ഒരാഴ്ചയായി മത്സ്യത്തൊഴിലാളികളുടെ വലകളില്‍ കൂടുതല്‍ മത്സ്യങ്ങള്‍ കുടുങ്ങുന്നുണ്ടെങ്കിലും കര​െക്കത്തിക്കുന്ന മത്സ്യങ്ങളെ ലേലം വിളി​െച്ചടുക്കുന്നതിന് അവശ്യത്തിനുള്ള കച്ചവടക്കാര്‍ തീരങ്ങളില്ലാത്ത അവസ്ഥയാണ്. ഐസി​ൻെറ ലഭ്യതക്കുറവാണ് കച്ചവടക്കാരെ തീരത്തുനിന്ന്​ അകറ്റിനിര്‍ത്തിയത്. ദിവസങ്ങളായി വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളിലെ കടപ്പുറത്ത് നിന്നു ചെറുകിട കച്ചവടക്കാര്‍ക്ക് അവശ്യത്തിനുള്ള ഐസ്​ ലഭിക്കുന്നില്ല. ഇവിടത്തെ ഫാക്ടറികളില്‍ നിര്‍മിക്കുന്ന ഐസുകള്‍ തമിഴ്നാട്ടിലേക്ക് കൂടുതലായി പോകുന്നതാണ് ലഭ്യതക്കുറവിന് പ്രധാന കാരണം. പല ഫാക്ടറികളിലും മൊത്തവിതരണ മത്സ്യകച്ചവടക്കാര്‍ ഐസുകള്‍ മൊത്തമായി എടുത്ത് പോകുന്നത് കാരണം ചെറുകച്ചവടക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഐസ് കിട്ടാതെ വരുന്നു. തമിഴ്നാട്ടില്‍ പവര്‍കട്ടി​ൻെറ സമയം കൂടിയതോടെ അവിടത്തെ ഫാക്ടറികള്‍ ഐസ് നിര്‍മാണത്തി​ൻെറ തോത് കുറച്ചു. ഇതോടെ തമിഴ്നാട്ടിലേക്ക് മത്സ്യം എടുക്കാന്‍ പോകുന്നവര്‍ ഇവിടെനിന്ന്​ ഐസ് എടുത്ത് പോകാന്‍ തുടങ്ങി. മുമ്പ് പെട്ടികളുമായി മത്സ്യം എടുക്കാന്‍ പോകുന്ന ലോറി അവിടെത്തെ ഹാര്‍ബറുകളില്‍നിന്ന്​ അവശ്യത്തിനുള്ള ഐസും എടുത്താണ് എത്തിയിരുന്നത്. കഴിഞ്ഞദിവസം വര്‍ഷങ്ങള്‍ക്ക് ശേഷം വിഴിഞ്ഞത് മത്സ്യത്തൊഴിലാളികളുടെ വലനിറച്ച്​ നെയ്മീന്‍ ലഭിച്ചു. കിലോക്ക് 150 രൂപക്ക് താഴെയാണ് പലയിടങ്ങളിലും വിറ്റുപോയത്. ഐസ് ഉണ്ടങ്കില്‍ കൂടുതല്‍ തുകക്ക്​ ഇത് കച്ചവടക്കാര്‍ ലേലം വിളി​െച്ചടുക്കുകയും ഐസ് ചേര്‍ത്ത് സൂക്ഷിച്ചശേഷം പിറ്റെന്നത്തെ മാര്‍ക്കറ്റില്‍ കിലോക്ക് 500 രൂപക്ക്​ മുകളില്‍ വില്‍ക്കുകയും ചെയ്യുമായിരുന്നു. പിടികൂടിക്കൊണ്ടുവരുന്ന മത്സ്യങ്ങള്‍ മണിക്കൂറോളം ഐസ് ഇല്ലാതെ ഇരിക്കേണ്ടി വരുന്നതോടെ നാശമാകുന്നു. എം. റഫീഖ് call me @ - +91 9995687171
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story