Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആംനസ്​റ്റിയോട്​...

ആംനസ്​റ്റിയോട്​ പ്രതികാരം: രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള ശ്രമം -വെൽഫെയർ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: അന്താരാഷ്​ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്​റ്റി ഇൻറർനാഷനലിനെ ഇന്ത്യയിൽ നിരോധിക്കാനുള്ള ശ്രമത്തി​ൻെറ ഭാഗമായി നടത്തുന്ന പ്രതികാര നടപടികൾ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. ഏതാനും നാളുകളായി വിവിധ മാർഗങ്ങളിലൂടെ ആംനസ്​റ്റിക്ക്​ നേരെ വ്യത്യസ്ത രീതിയിലുള്ള നിരോധന ശ്രമങ്ങളാണ് കേന്ദ്രം നടത്തിവരുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും വിദേശ ഫണ്ട് സ്വീകരിക്കുന്നതിനെതിരെ നടപടികളെടുത്തും ഓഫിസിൽ ആദായനികുതി വകുപ്പ്​ റെയ്ഡ് നടത്തിയും ഫാഷിസ്​റ്റ്​ അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിലേത്​ പൊലീസും ആർ.എസ്.എസും ചേർന്ന് നടത്തിയ ആസൂത്രിത കലാപമായിരുന്നെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ആംനസ്​റ്റി പുറത്തുവിട്ടിരുന്നു. കശ്മീരി​ൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെക്കുറിച്ചും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ലംഘിക്കപ്പെടുന്നതിനെപ്പറ്റിയും ശക്തമായ ഭാഷയിൽ ആംനസ്​റ്റി സംസാരിച്ചിരുന്നു. ഇത്തരം അടിച്ചമർത്തലുകൾ പുറംലോകത്തെത്താതെ കൈകാര്യം ചെയ്യാനാണ് കേന്ദ്രം​ ശ്രമിക്കുന്നത്. ആംനസ്​റ്റിക്കെതിരായ പകപോക്കലിനെതിരെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story