Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരോഗി​െയ പുഴുവരിച്ച...

രോഗി​െയ പുഴുവരിച്ച സംഭവം: ഡി.എം.ഇയും പൊലീസ് കമീഷണറും അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സ നടത്തി​ മടങ്ങിയ മണികണ്ഠേശ്വരം സ്വദേശി ആർ. അനിൽകുമാറി​െന പുഴുവരിച്ച നിലയിൽ കണ്ട സംഭവത്തിൽ വിശദ അന്വേഷണം നടത്തി​ ഒക്ടോബർ 20നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും (ഡി.എം.ഇ), തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറും അന്വേഷിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. അനിൽകുമാറി​ൻെറ ഭാര്യ എസ്. അനിതകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. ആഗസ്​റ്റ്​ 22നാണ് അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. എന്നാൽ, ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് വീണ്ടും ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അനിൽകുമാർ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി മക​നിൽനിന്ന്​ ഡോക്ടർ എഴുതിവാങ്ങുകയും ചെയ്തു. ആദ്യത്തെ കോവിഡ് പരിശോധനയിൽ നെഗറ്റിവായ അനിൽകുമാർ സെപ്റ്റംബർ നാലിന് പോസിറ്റിവായി. തുടർന്ന്, മക്കൾ ക്വാറൻറീനിൽ പ്രവേശിച്ചു. 24ന് അനിൽകുമാറിന് കോവിഡ് നെഗറ്റിവായി. തുടർന്ന്, ബന്ധുക്കൾ വിടുതൽ വാങ്ങി വീട്ടിലെത്തിച്ചപ്പോഴാണ് പുഴുവരിച്ചത്​ കണ്ടെത്തിയതെന്നും പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story