Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTസ്‌കൂള്‍ വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന്
text_fieldsbookmark_border
നേമം: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ വാഹന നികുതി, ഇന്‍ഷുറന്‍സ് എന്നിവക്ക് സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള അംഗീകൃത സ്‌കൂള്‍ മാനേജ്മൻെറ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. സ്‌കൂള്‍ ബസുകളും ഈ കാലയളവില്‍ പുറത്തിറക്കിയിട്ടില്ല. എന്നാല്‍, ലോക്ഡൗണ്‍ കാലത്തെ വാഹനനികുതിയും ഇന്‍ഷുറന്‍സും പൂര്‍വാവസ്ഥയില്‍ നിലനില്‍ക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം 30 വരെയാണ് കാലാവധി. എന്നാൽ, ലോക്ഡൗണ്‍ തുടരുന്നതിനാല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ വാഹനങ്ങള്‍ പുറത്തിറക്കാനോ നിര്‍വാഹമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം നല്‍കിയ നിവേദനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story