Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാട്ടുകാരെ ആക്രമിച്ച...

നാട്ടുകാരെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border
വിഴിഞ്ഞം: നെല്ലിക്കുന്നിൽ സംഘർഷാവസ്ഥ സൃഷ്​ടിച്ച് നാട്ടുകാരായ രണ്ടുപേരെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ അഞ്ചുപേരെ വിഴിഞ്ഞം പൊലീസ് അറസ്​റ്റ്​ ചെയ്തു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ഉപകരാറെടുത്ത കമ്പനിയുടെ തൊഴിലാളികളും കൊല്ലം കരുനാഗപള്ളി സ്വദേശികളുമായ കണ്ണൻ, സുജിത്ത്, ശ്യാംകുമാർ, അരവിന്ദ്, അരുൺ എന്നിവരാണ് അറസ്​റ്റിലായത്. ഞായറാഴ്ച വൈകീട്ട് വിഴിഞ്ഞം നെല്ലിക്കുന്ന് ജങ്​ഷനിലായിരുന്നു സംഭവം. ഞായറാഴ്​ച ഉച്ചമുതൽ ഇവർ താമസിച്ചിരുന്ന ക്യാമ്പിന് സമീപം മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. ഇത് ചോദ്യം ചെയ്ത പ്രദേശവാസികൾക്ക് നേരെയാണ് സന്ധ്യയോടെ അഞ്ചംഗസംഘം ആക്രമണം നടത്തിയത്. കുപ്പി കൊണ്ടുള്ള അടിയേറ്റ നെല്ലിക്കുന്ന് സ്വദേശികളായ വിജയൻ, ലോറൻസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. കോടതി പ്രതികളെ റിമാൻഡ്​ ചെയ്തു. ഫോട്ടോ- WhatsApp Image 2020-09-28 at 6.42.56 PM-4.jpeg WhatsApp Image 2020-09-28 at 6.42.56 PM.jpeg WhatsApp Image 2020-09-28 at 6.42.56 PM-1.jpeg WhatsApp Image 2020-09-28 at 6.42.56 PM-2.jpeg WhatsApp Image 2020-09-28 at 6.42.56 PM-3.jpeg വിഴിഞ്ഞം നെല്ലിക്കുന്നിൽ നാട്ടുകാരായ രണ്ടുപേരെ ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ച കേസിൽ വിഴിഞ്ഞം പൊലീസ് അറസ്​റ്റ്​ ചെയ്ത പ്രതികൾ
Show Full Article
Next Story