Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷയരോഗ നിയന്ത്രണ...

ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കുള്ള ടോർച്ച് ബെയറർ േട്രാഫി കിംസ് ​ഹെൽത്തിന്

text_fields
bookmark_border
തിരുവനന്തപുരം: മികച്ച ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര സർക്കാറിൻെറ ടോർച്ച് ബെയറർ േട്രാഫി പുരസ്​കാരത്തിന് കിംസ്​ ഹെൽത്തിനെ തെരഞ്ഞെടുത്തു. സ്വകാര്യ ആശുപത്രികൾ നടത്തുന്ന ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളെ േപ്രാത്സാഹിപ്പിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും കേന്ദ്ര സർക്കാറിൻെറ സംയുക്ത ക്ഷയരോഗ നിവാരണ ദൗത്യവും (ജെ.ഇ.ഇ.ടി) ഏർപ്പെടുത്തിയ അവാർഡാണിത്. ജില്ല ടി.ബി ഓഫിസർ ഡോ. ദേവ് കിരണിൽ നിന്ന് കിംസ് ​ഹെൽത്ത് ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ.എം.ഐ. സഹദുല്ല അവാർഡ് ഏറ്റുവാങ്ങി. ഡോ. രാജലക്ഷ്മി, ഡോ. അർജുൻ, ഡോ. അമീർ, ഡോ. നിയാസ്​, നഴ്സ്​ ഐഷ എന്നിവരും സന്നിഹിതരായിരുന്നു. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികൾക്കും ടി.ബി പരിരക്ഷക്കുള്ള മാനദണ്ഡങ്ങൾ ബാധകമാക്കുന്നതിനുള്ള അംഗീകാരമാണ് കിംസ്​ഹെൽത്തിന് ലഭിച്ചതെന്ന് ഡോ. സഹദുല്ല പറഞ്ഞു. കിംസ്​ ഹെൽത്ത് നടപ്പാക്കുന്ന സംവിധാനത്തിലൂടെ ക്ഷയരോഗികളെ നൂറുശതമാനം കണ്ടെത്തി സർക്കാറിനെ അറിയിക്കുന്നു. ഇവരെക്കുറിച്ചള്ള തുടരന്വേഷണം, യു.ഡി.എസ്.​ടി, സമ്പർക്ക അന്വേഷണം, ഡി.ബി.ടി, വായുജന്യ അണുബാധ നിയന്ത്രണം, മറ്റുരോഗപരിശോധനകൾ, ചികിത്സാപിന്തുണ, ഫലങ്ങൾ റിപ്പോർട്ട് ചെയ്യൽ എന്നിവ കിംസ്​ഹെൽത്ത് ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷയരോഗം നിർണയിക്കപ്പെടുന്ന രോഗികളെ കേന്ദ്രസർക്കാറി​ൻെറ നിക്ഷയ് പോർട്ടലിൽ രജിസ്​റ്റർ ചെയ്യിക്കുന്നുണ്ടെന്ന് കിംസ്​ഹെൽത്ത് സീനിയർ കൺസൾട്ടൻറും റെസ്​പിറേറ്ററി മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. പി. അർജുൻ പറഞ്ഞു. ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികളാണ് ക്ഷയരോഗചികിത്സ നടത്തിയിരുന്നത്. 2001ൽ സ്വകാര്യമേഖലയിലെ ആശുപത്രികളിലും ചികിത്സ തുടങ്ങി. 2013 ലാണ് കിംസ്​ഹെൽത്ത് ഈ പദ്ധതിയുടെ ഭാഗമായത്. ഓരോ തരത്തിലുള്ള ടി.ബി രോഗത്തിനും ഫലപ്രദമായ മികച്ച ചികിത്സ കിംസ്​ഹെൽത്തിലുണ്ട്. ടി.ബി കൈകാര്യം ചെയ്യുന്നതിന് കർക്കശമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ​േകാവിഡ് വ്യാപകമാകുന്നതിന് മുമ്പുതന്നെ ടി.ബി രോഗികൾക്ക് പൊതുയിടങ്ങളിൽ ഉപയോഗിക്കാനായി മാസ്​ക് നൽകിയിരുന്നു. മാസ്​ക്, ലോഷൻ തുടങ്ങിയവ ഉൾപ്പെടുന്ന ടി.ബി സൗജന്യ കിറ്റുകൾ വിതരണം ചെയ്ത് സംസ്ഥാന ആരോഗ്യവകുപ്പും ചികിത്സാപിന്തുണ നൽകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story