Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെളിയുന്നത്​...

തെളിയുന്നത്​ സി.പി.എമ്മിലെ ജീർണത -ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക​ൻെറ സ്വത്തുക്കൾ മരവിപ്പിക്കുന്നത് പാർട്ടിയുടെ ജീർണതയെയാണ് സൂചിപ്പിക്കുന്നതെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കുന്നതിൽനിന്ന്​ മുഖ്യമന്ത്രി മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തിനാണ്​ സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നത്​? അതിനാൽ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയല്ലേ ഇടതുമുന്നണി ചെയ്യേണ്ടത്? കുറ്റവാളികളുടെ കൈകളിൽ വിലങ്ങ്​ വീഴണം. അനുദിനം സി.പി.എം പ്രതിക്കൂട്ടിലാണ്​. കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്തുവരാനുണ്ട്; അതും വരും. പാർട്ടിയിലെ ഗുരുതര ജീർണതയും ശൈഥില്യവുമാണ്​ ഇതെല്ലാം സൂചിപ്പിക്കുന്നത്​. ഇതിന്​ മറുപടി പറയേണ്ടത്​ സി.പി.എം ആണ്​. മക​ൻെറ കുറ്റങ്ങളിൽ പങ്കില്ലെന്ന്​ പറഞ്ഞ്​ ​േകാടിയേരി ബാലകൃഷ്​ണന്​ ഒഴിയാനാവില്ല. ഇത്രയേറെ സ്വത്ത്​ എവിടെ നിന്നാണെന്നാണ്​ ജനങ്ങൾ ചോദിക്കുന്നത്​' എന്നും ചെന്നിത്തല മാധ്യമങ്ങളോട്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story