Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ള പദ്ധതി...

കുടിവെള്ള പദ്ധതി ഉദ്ഘാ‌ടനം

text_fields
bookmark_border
കാട്ടാക്കട: മാറനല്ലൂർ കിളിക്കോട്ടുകോണത്ത്‌ പൂർത്തിയാക്കിയ മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാ‌ടനം ഐ.ബി. സതീഷ്‌ എം.എൽ.എ നിർവഹിച്ചു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ എത്താത്ത 14 സ്ഥലങ്ങളിലാണ്‌ കാട്ടാക്കട മണ്ഡലത്തിൽ ഭൂഗർഭ ജലവകുപ്പ്‌ കുടിവെള്ള പദ്ധതിക്ക്‌ അനുമതി നൽകിയിട്ടുള്ളത്‌. ഇതിൽ ആറാമത്തെ പദ്ധതിയാണ്‌ കിളിക്കോട്ടുകോണം പദ്ധതി. 40 കുടുംബങ്ങൾക്ക്‌ കുടിവെള്ളമെത്തും. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. രമ അധ്യക്ഷത വഹിച്ചു. എരുത്താവൂർ വാർഡ് മെംബർ ഷിബു, കിളിക്കോട്ടുകോണം മുൻ വാർഡ് മെംബർ ബിജു, ഭൂജല വകുപ്പ് മുൻ അസി.​ എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീജേഷ്, അസി. എൻജിനീയർ ധർമപ്രകാശ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story