Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടവൂരിൽ കരടിയെ...

കുടവൂരിൽ കരടിയെ കണ്ടതായി സംശയം

text_fields
bookmark_border
കല്ലമ്പലം: . നാട്ടുകാർ ജാഗ്രതയിൽ. അടുത്തിടെ കൊല്ലം ജില്ലയിലെ ശീമാട്ടി, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ കണ്ടെത്തിയ കരടി നാവായിക്കുളം പഞ്ചായത്തി​ൻെറ കുടവൂർ പ്രദേശങ്ങളിൽ എത്തിയതായി സംശയിക്കുന്നു. നാട്ടുകാരിൽ ചിലർ കരടിയെയും കരടിയുടെ കാൽപാടുകളും കണ്ടെന്നാണ് പറയുന്നത്. മടന്തപ്പച്ച സ്വദേശി റൈഹാനത്ത് കഴിഞ്ഞദിവസം രാത്രിയിൽ മകൻ ആസിഫ് ബൈക്കിൽ വീട്ടിലെത്തിയ ശബ്​ദം കേട്ട് പുറത്തിറങ്ങുമ്പോൾ കരടിയെ കണ്ടുവെന്നും മകനോട് കരടിയിൽനിന്ന് രക്ഷപ്പെടാൻ വിളിച്ചുപറ​െഞ്ഞന്നുമാണ് പറയുന്നത്. ഇവരുടെ ബഹളം കേട്ട് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. എന്നാൽ കരടിയുടെതെന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. ഫോറസ്​റ്റിൽ വിവരമറിയിച്ചിട്ട് അധികൃതർ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെറും അഭ്യൂഹങ്ങളാണ് ഇതിനുപിന്നിലെന്നും സംശയിക്കുന്നു. എന്നാൽ രണ്ടാഴ്ചമുമ്പ് ശീമാട്ടി കല്ലുവാതുക്കൽ പ്രദേശങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കരടിയെ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസും ഫോറസ്​റ്റും നാട്ടുകാരും ഊർജിത അന്വേഷണം നടത്തിയിരുന്നു. ഈ കരടി സമീപ ജില്ലയിലേക്ക് എത്തിയതാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു. എന്തായാലും നാട്ടുകാർ പൂർണ ജാഗ്രതയിലാണ്. രാവിലെയുള്ള പത്ര, പാൽ, മത്സ്യ വിതരണക്കാർ ശ്രദ്ധിക്കണമെന്നും നാട്ടുകാർ പറഞ്ഞു. Virus-free. www.avas
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story