Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വദേശാഭിമാനി...

സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള നാടുകടത്തല്‍ വാര്‍ഷികം ആചരിച്ചു‌

text_fields
bookmark_border
തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയതി​ൻെറ 110ാം വാര്‍ഷിക ദിനാചരണം സ്വദേശാഭിമാനി സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിന്‌ എതിര്‍വശത്തുള്ള സ്വദേശാഭിമാനി സ്‌മാരകത്തില്‍ നടന്ന ചടങ്ങ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്തു. അനീതിക്കെതി​െരയും നീതിക്കുവേണ്ടിയും പോരാടിയ വ്യക്തിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്നും അദ്ദേഹത്തി‍ൻെറ ഓര്‍മകള്‍ വെല്ലുവിളി നേരിടുന്ന ഇന്നത്തെ മാധ്യമലോകത്തിന് ആവേശം പകരുന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.പി.സി.സി മുന്‍ പ്രസിഡൻറ്​ എം.എം. ഹസന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സോളമന്‍ അലക്സ്, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍, എം. വിന്‍സൻറ്​ എം.എല്‍.എ, എം.എ. വാഹിദ്, കെ.പി.സി.സി സെക്രട്ടറിമാരായ പി.എസ്. പ്രശാന്ത്, എം.എ. ലത്തീഫ്, കെ.എസ്. ഗോപകുമാര്‍, ബ്ലോക്ക് പ്രസിഡൻറ്​ ഉള്ളൂര്‍ മുരളി, തെെക്കാട് ശ്രീകണ്ഠന്‍, ജോണ്‍സണ്‍ ജോസഫ്, ആര്‍. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ജന്മദേശമായ നെയ്യാറ്റിന്‍കരയിലും അനുസ്‌മരണപരിപാടികള്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story