Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമൂഹിക സുരക്ഷാ പെൻഷൻ...

സാമൂഹിക സുരക്ഷാ പെൻഷൻ യോഗ്യത ഒറ്റ ഉത്തരവിലേക്ക്​

text_fields
bookmark_border
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷനുകളുടെ അർഹതാ മാനദണ്ഡങ്ങളിലെ ആശയക്കുഴപ്പം ഒഴിവാക്കി 32 ഉത്തരവുകളിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഒറ്റ ഉത്തരവിറക്കി. ഇതുവരെ വ്യത്യസ്​ത പെൻഷനുകൾക്കായി പല ഉത്തരവുകളായിരുന്നു നിലവിലുണ്ടായിരുന്നത്​. മാനദണ്ഡം പരിശോധിക്കുന്നതിൽ ഇവ ഉണ്ടാക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ്​ ധനവകുപ്പി​ൻെറ നടപടി. അനർഹമായി തുക കൈപ്പറ്റിയാൽ തിരിച്ചുപിടിച്ച്​ സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റഡി​ൻെറ അക്കൗണ്ടിൽ തിരിച്ചടക്കണമെന്ന്​ ധനവകുപ്പ്​ പുതിയ ഉത്തരവിൽ കർശന നിർദേശം നൽകി. അ​േപക്ഷകൾ സൂക്ഷ്​മമായി പരിശോധിക്കാതെ അനർഹർക്ക്​ അനുവദിച്ച്​ സർക്കാറിന്​ നഷ്​ടമുണ്ടാക്കിയാൽ തദ്ദേശ സെക്രട്ടറിയും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും ആയിരിക്കും ഉത്തരവാദി. ഡ്രൈവിങ്​ ലൈസൻസ്​, പാസ്​പോർട്ട്​, സ്​കൂൾ സർട്ടിഫിക്കറ്റ്​ എന്നിവയാണ്​ പ്രായം തെളിയിക്കാനുള്ള രേഖകൾ. ഇതി​ൻെറ അഭാവത്തിൽ സ്വയം സാക്ഷ്യപത്രത്തിൽ ഡോക്​ടർ സർട്ടിഫിക്കറ്റ്​ ഉപയോഗിക്കാം. വ്യവസ്ഥ ദുരുപയോഗം ചെയ്​താൽ കൈപ്പറ്റിയ തുക തിരികെ പിടിക്കും. ഇവർക്ക്​ പിന്നീട്​ സർക്കാറിൽനിന്ന്​ മറ്റൊരു ധനസഹായത്തിനും അർഹതയുണ്ടാകില്ല. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്​, സർവിസ്​ /കുടുംബ പെൻഷൻ കിട്ടുന്നവരാകരുത്​, ആദായനികുതി നൽകുന്നവരാകരുത്​, സ്വന്തം പേരിലോ കുടുംബത്തി​ൻെറ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത് ​(പട്ടികവിഭാഗത്തിന്​ ഇത്​ ബാധകമല്ല), 1000 സി.സിയിൽ കൂടിയ ടാക്​സിയല്ലാത്ത വാഹനങ്ങൾ പാടില്ല (അംബാസിഡർ കാർ ഒഴികെ), കേന്ദ്ര സർക്കാർ, മറ്റ്​ സംസ്ഥാന സർക്കാറുകൾ എന്നിവയിലെ ശമ്പളം, പെൻഷൻ, കുടുംബ പെൻഷൻ എന്നിവ ലഭിക്കരുത്​, കേന്ദ്ര-സംസ്​ഥാന പൊതുമേഖലയിൽനിന്ന്​ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവരാകരുത്​ തുടങ്ങിയവയാണ്​ പൊതു അർഹതാ മാനദണ്ഡങ്ങൾ.​ വാർധക്യകാലം, കർഷകത്തൊഴിലാളി, 50 വയസ്സ്​​ കഴിഞ്ഞ അവിവാഹിത, വിധവ, വികലാംഗ പെൻഷനുകളുടെ നിലവിലെ പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും പുതിയ ഉത്തരവിലും ഉൾപ്പെടുത്തി. 2017 ഫെബ്രുവരി ആറിന്​ മുമ്പ്​ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ്​ ​െപൻഷനും വാങ്ങുന്നവർക്ക്​ ക്ഷേമബോർഡ്​ പെൻഷൻ സാധാരണ നിരക്കിലും സാമൂഹിക സുരക്ഷാ പെൻഷൻ 600 രൂപ നിരക്കിലും ലഭിക്കും. ആ ദിവസം മുതൽ ഏതെങ്കിലും ഒരു പെൻഷന്​ മാത്രമേ അർഹതയുള്ളൂവെന്നും സെപ്​റ്റംബർ 23ന്​ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഇ. ബഷീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story