Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബിരുദാനന്തര ബിരുദ...

ബിരുദാനന്തര ബിരുദ പ്രവേശനം

text_fields
bookmark_border
തിരുവനന്തപുരം: കേളര സർവകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 15ന് വൈകീട്ട് അഞ്ചിന്​ അവസാനിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത വിദ്യാർഥികളെ അലോട്ട്‌മൻെറിന് പരിഗണിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിൻറൗട്ട് തുടര്‍ ആവശ്യത്തിനായി സൂക്ഷിക്കണം. സ്‌പോര്‍ട്‌സ് ​േക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാർഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്തശേഷം പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രൊഫോമ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളജുകളില്‍ (സ്‌പോര്‍ട്‌സ് ​േക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള കോളജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തരമോ ഒക്​ടോബർ 15ന് വൈകീട്ട് അഞ്ചിന്​ മുമ്പ്​ സമര്‍പ്പിക്കണം. കോളജുകളുടെ ഇ-മെയില്‍ ഐ.ഡി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭിക്കും. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ​േക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനായി ഒക്‌ടോബര്‍ 15ന്​ വൈകീട്ട്​ അഞ്ചുവരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മൻെറിന്​ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്തശേഷം പ്രൊഫൈലിലെ കമ്യൂണിറ്റി ​േക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്‍പര്യമുള്ള വിഷയങ്ങള്‍/കോളജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാം. വിദ്യാർഥിയുടെ കമ്യൂണിറ്റി അടിസ്ഥാനമാക്കി അപേക്ഷിക്കാന്‍ സാധിക്കുന്ന കോളജുകള്‍ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകള്‍ നല്‍കിയതിനുശേഷം സേവ് ചെയ്ത് പ്രിൻറൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. ഓണ്‍ലൈന്‍ അപേക്ഷ പ്രിൻറൗട്ടി​ൻെറ പകര്‍പ്പുകള്‍ കോളജിലേക്കോ സര്‍വകലാശാലയിലേക്കോ അയക്കേണ്ടതില്ല. ഇവ അഡ്മിഷന്‍ സമയത്ത് കോളജില്‍ ഹാജരാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് 8281883052, 82281883053 എന്നീ ഫോൺ നമ്പറുകളിലോ onlineadmissions@keralauniversity.ac.in എന്ന ഇ-മെയില്‍ ഐ.ഡിയിലോ സര്‍വകലാശാലയുമായി ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story