Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡില്ലെന്ന വ്യാജ...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; ഒരാൾ പിടിയിൽ

text_fields
bookmark_border
പാറശ്ശാല: പൊഴിയൂര്‍ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. പൊഴിയൂര്‍ പരുത്തിയൂര്‍ പുതുവല്‍പുരയിടത്തില്‍ പ്രതീഷ് ആണ് (28) അറസ്​റ്റിലായത്. മൊബൈല്‍ ഫോണ്‍ വഴി വ്യാജമായ രീതിയില്‍ കോവിഡ്‌ സര്‍ട്ടിഫിക്കറ്റ് ചമച്ച് മെഡിക്കല്‍ ഓഫിസറുടെ വ്യാജസീല്‍ നിർമിച്ച്‌ പതിച്ച്​ നൂറോളം മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തതായി ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം നടത്താൻ പരുത്തിയൂര്‍ സ്വദേശിയായ സ്​റ്റഡീബായി എന്നയാൾ സഹായിച്ചതായും ഇയാള്‍ വെളിപ്പെടുത്തി. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ​ൈകയിലെടുക്കാനാണ് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്. നേതാവി​ൻെറ പ്രേരണയാല്‍ പ്രതീഷ് കുറ്റം ഏറ്റെടുത്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തുമെന്ന് പൊഴിയൂര്‍ എസ്. എച്ച്.ഒ വിനുകുമാര്‍ അറിയിച്ചു.
Show Full Article
TAGS:
Next Story