Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2020 11:58 PM GMT Updated On
date_range 24 Sep 2020 11:58 PM GMTലൈഫ് മിഷൻ അഴിമതികൾ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ -ബി.ജെ.പി
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടെയുമാണ് ലൈഫ് മിഷന് അഴിമതികള്‍ നടന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപകല്‍ സമരത്തിൻെറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ മുഴുവന്‍ കള്ളക്കടത്തിന് കൂട്ടുനിന്നതിൻെറ ചരിത്രം പുറത്തുവരുമെന്നതിനാലാണ് ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. സി ആപ്റ്റിൻെറ വാഹനത്തില്‍ കള്ളക്കടത്ത് സാധനങ്ങള്‍ വിതരണം ചെയ്ത മന്ത്രിയാണ് ജലീല്‍. തോമസ് ചാണ്ടിയെ രാജിവെപ്പിക്കാന്‍ മന്ത്രിസഭ ബഹിഷ്കരിച്ച സി.പി.ഐ, തീവ്രവാദ ബന്ധമുള്ള മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ ഭയക്കുകയാണ്. മതത്തെ മറയാക്കി വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടുകയാണ് സി.പി.എം. മന്ത്രി കെ.ടി. ജലീല്‍ രാജിെവക്കുന്നതുവരെ യുവമോര്‍ച്ച ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍ കൃഷ്ണന്, ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം ഡോ.പി.പി. വാവ, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, നിശാന്ത് സുഗുണന്, ശ്യാംരാജ്, ബി.എല്‍. അജേഷ്, അനുരാജ്, ഷൈന്‍, ബി.ജി. വിഷ്ണു, ചന്ദ്രകിരണ്‍, അഭിലാഷ് അയോധ്യ, ആര്. സജിത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story