Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2020 5:28 AM IST Updated On
date_range 24 Sept 2020 5:28 AM ISTആരോഗ്യതീരം വെബിനാർ പരമ്പര
text_fieldsbookmark_border
തിരുവനന്തപുരം: കിംസ്ഹെൽത്ത്-സ്നേഹതീരം കൗൺസലിങ് ആൻഡ് ഗൈഡൻസ് സൻെററിൻെറ ആഭിമുഖ്യത്തിൽ 'ആരോഗ്യതീരം 'എന്ന പേരിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുമെന്ന് സ്നേഹതീരം പ്രസിഡൻറ് ഇ.എം. നജീബും ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈനും അറിയിച്ചു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ രാത്രി ഏഴിന് വെബിനാർ ആരംഭിക്കും. 'കോവിഡ്: വാർധക്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന ആദ്യ വെബിനാറിൽ കിംസ് ഹോസ്പിറ്റലിലെ എൽഡർലി മെഡിസിൻ സീനിയർ കൺസൾസട്ടൻറ് ഡോ. രമേശ്കുമാറും ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി കൺസൾട്ടൻറ് ഡോ. ഷാഫി അലിഖാനും പങ്കെടുക്കും. വെബിനാർ പരമ്പര കിംസ് ഹെൽത്ത് ഗ്രൂപ് സി.എം.ഡി ഡോ.എം.ഐ സഹദുല്ല ഉദ്ഘാടനം ചെയ്യും. വെബിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8891721518ൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story